നാഷണല്‍ ബ്രോഡ്ബാന്റ് പ്ലാന്‍ സ്വകാര്യവല്‍ക്കരിക്കാന്‍ നീക്കം; എതിര്‍പ്പുമായി ഫിയനാഫാള്‍

നാഷണല്‍ ബ്രോഡ്ബാന്റ് പ്ലാന്‍ (എന്‍ബിപി) സ്വകാര്യവല്‍ക്കരിക്കാനുള്ള നിര്‍ദേശം മന്ത്രിസഭ അംഗീകരിച്ചതായി വിവര വിനിമയ വകുപ്പ് മന്ത്രി ഡെന്നിസ് നോട്ടന്‍ ഡോളിനെ അറിയിച്ചു. ഇതോടെ രാജ്യത്തെ ഗ്രാമീണമേഖലയില്‍ ബ്രോഡ്ബാന്റിന് കൂടുതല്‍ പണം നല്‍കേണ്ടിവരുന്ന സാഹചര്യമുണ്ടാകുമെന്ന സൂചന ശക്തമായി.
സര്‍ക്കാര്‍ നീക്കത്തെ എതിര്‍ത്തുകൊണ്ട് പിയനാഫാള്‍ രംഗത്തെത്തിയിട്ടുണ്ട്. വിഷയം ഡോളില്‍ ചര്‍ച്ചയ്ക്ക് വെക്കണമെന്ന് പാര്‍ട്ടി വക്താവ് ടിമ്മി ഡൂലി ആവശ്യപ്പെട്ടു.
സ്വകാര്യവല്‍ക്കരണം രാജ്യത്ത് ബ്രോഡ്ബാന്‍ര് സേവനങ്ങളെ കൂടുതല്‍ കാര്യക്ഷമമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി ഡെന്നീസ് നോട്ടന്‍ പറഞ്ഞു. 25 വര്‍ഷ കാലയളവിലെ പ്രവര്‍ത്തനങ്ങള്‍ സ്വകാര്യമേഖലയെ ഏല്‍പിക്കാനാണ് ഉദ്ദേശിക്കുന്നത്. അടുത്ത വര്‍ഷം മുതല്‍ ിത് നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
_എസ്‌കെ_

Share this news

Leave a Reply

%d bloggers like this: