വീട്ടുവാടകയില്‍ ഉണ്ടാകുന്ന വന്‍വര്‍ധന ജനങ്ങളുടെ സമ്പാദ്യം ഇല്ലാതാക്കുന്നതായി റിപ്പോര്‍ട്ട്

വീട്ടുവാടകയില്‍ ഉണ്ടായികൊണ്ടിരിക്കുന്ന വന്‍ വര്‍ധനയും സ്ഥലങ്ങളുടെ വിലയില്‍ ഉണ്ടാകുന്ന വര്‍ധനയും കാരണം ജനങ്ങള്‍ക്ക് പണം സമ്പാദിക്കാന്‍ കഴിയുന്നില്ലെന്ന് റിപ്പോര്‍ട്ട്. ജോലിയിലൂടെ ലഭിക്കുന്ന പണം വീട്ടുവാടകയ്ക്കും മറ്റുമായി ചിലവഴിക്കപ്പെടുന്നതുകാരണം പണം മിച്ചം പിടിക്കാന്‍ സാധിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. യുവാക്കളെയാണ് ഈ പ്രശ്‌നം കൂടുതലായും ബാധിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളിലെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോള്‍ ജനങ്ങളുടെ സമ്പാദ്യമെന്നും ഈ രംഗത്ത് വലിയ തകര്‍ച്ചയാണ് ഉണ്ടായികൊണ്ടിരിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാകുന്നത്. 2016 ജൂണില്‍ ദേശീയ തലത്തിലുള്ള സേവിങ് ഇന്റക്‌സില്‍ 103 പോയിന്റിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2014 ഒക്ടോബറിന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും വലിയ തകര്‍ച്ചയാണിത്.

തങ്ങളുടെ സമ്പാദ്യത്തില്‍ വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നതെന്നാണ് ജനങ്ങള്‍ പറയുന്നത്. 2016 മെയില്‍ 43.3% സേവിങ്‌സ് ഉണ്ടായിരുന്നത് ജൂണ്‍ ആകുമ്പോഴേക്കും 39.1% ആയി കുറഞ്ഞെന്നും അവര്‍ വ്യക്തമാക്കി. വാടകയ്ക്ക് താമസിക്കുന്നതിനും സ്വന്തമായി സ്ഥലം വാങ്ങുന്നതിനും വന്‍ തുകയാണ് നല്‍കേണ്ടിവരുന്നതെന്നും ഇതുകാരണം തങ്ങള്‍ക്ക് സമ്പാദിക്കാന്‍ കഴിയുന്നില്ലെന്നും അവര്‍ പറയുന്നു.

-sk-

Share this news

Leave a Reply

%d bloggers like this: