ഡബ്ലിന്‍ വിമാനത്താവളത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ വഴിതിരിച്ചുവിടുന്നത് നൂറ് കണക്കിന് വിമാനങ്ങള്‍

ഡബ്ലിന്‍ വിമാനത്താവളത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നത് കാരണം നൂറ് കണക്കിന് വിമാനങ്ങളാണ് ഒരോ മാസവും വഴി തിരിച്ചു വിടേണ്ടിവരുന്നത്. രാത്രികാലങ്ങളില്‍ ഡബ്ലിന്‍ വിമാനത്താവളത്തിലെത്തേണ്ട വിമാനങ്ങള്‍ സൗത്ത് ഡബ്ലിന്‍ വഴിയാണ് ഇപ്പോള്‍ യാത്ര ചെയ്യുന്നത്. ഒരു വര്‍ഷത്തിലധികമായി ഈ സ്ഥിതിയാണ് തുടരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

രാത്രി 11 മണിക്കും പുലര്‍ച്ചെ അഞ്ച് മണിക്കും ഇടയിലുള്ള വിമാനങ്ങളെയാണ് വഴിതിരിച്ചുവിടുന്നത്. ഏകദേശം 420 ഓളം വിമാനങ്ങളാണ് ഒരാഴ്ചയില്‍ ഇത്തരത്തില്‍ വഴിതിരിച്ചുവിടേണ്ടിവരുന്നത് അതായത് ഒരോ മാസവും 1800 ഓളം വിമാനങ്ങള്‍ ഇത്തരത്തില്‍ വഴിതിരിച്ചുവിട്ടിണ്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

27 വര്‍ഷം പഴക്കമുള്ളതാണ് ഡബ്ലിനില്‍ വിമാനത്താവളത്തിലെ പ്രധാന റണ്‍വേ. അതിനാല്‍ തന്നെ ഇത് പുതുക്കി പണിയേണ്ടത് അത്യാവശ്യമായിരുന്നു. 100 ഓളം കോണ്‍ട്രാക്ടര്‍മാര്‍ ചേര്‍ന്ന് നടത്തുന്ന റണ്‍വേയുടെ ജോലി പുരോഗമിക്കുകയാണ്. കഴിഞ്ഞ 15 മാസമായി ഇതിന്റെ ജോലികള്‍ നടന്നുവരികയാണ്.

-sk-

Share this news

Leave a Reply

%d bloggers like this: