വാരാന്ത്യത്തില്‍ രാജ്യത്ത് ഈര്‍പ്പവും ചൂടുമുള്ള കാലാവസ്ഥയായിരിക്കുമെന്ന് റിപോപര്‍ട്ട്

ഈ വാരാന്ത്യത്തില്‍ രാജ്യത്ത് ഈര്‍പ്പവും ചെറുചൂടുമുള്ള കാലാവസ്ഥ തുടരാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ട്. ദേശീയ തലത്തില്‍ താപനില 22 ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ശനിയാഴ്ച ശക്തമായ മഴയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വെള്ളിയാഴ്ച മിശ്രമായ കാലവസ്ഥയായിരിക്കുമെന്നും മുണ്‍സ്റ്റെറിലും വെസ്റ്റ് കോന്നാച്ചിലും ഉച്ചയ്ക്ക് ശേഷം മഴയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ അറിയിച്ചു. താപനില 22 ഡിഗ്രിയിലെത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.

വെള്ളിയാഴ്ച രാത്രിയില്‍ കടല്‍ തീരങ്ങളിലും കുന്നില്‍ പ്രദേശങ്ങളിലും വ്യാപകമായ മൂടല്‍മഞ്ഞ് ഉണ്ടാകുമെന്നും ശനിയാഴ്ച ശക്തമായ മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

-sk-

Share this news

Leave a Reply

%d bloggers like this: