ബ്രിട്ടണ് വനിതാ പ്രധാനമന്ത്രി

ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രി ഒരു വനിതയായിരിക്കും എന്നത് ഉറപ്പായി കഴിഞ്ഞു. പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള തെരഞ്ഞടുപ്പില്‍ ആകെയുണ്ടായിരുന്ന പുരുഷ സ്ഥാനാര്‍ത്ഥി മൈക്കില്‍ ഗോവ് പുറത്തുപോയതിനെത്തുടര്‍ന്നാണ് പ്രധാനമന്ത്രി വനിതയാകുമെന്നുറപ്പിച്ചത്. മത്സര രംഗത്തുണ്ടായിരുന്ന മൂന്ന് പുരുഷന്മാരില്‍ രണ്ട് പേര്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായിരുന്നു.

ഹോം സെക്രട്ടറി തെരേസ മെയ്,  മുന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കറായ  ആന്‍ഡ്രിയ ലെഡ്‌സണ്‍ എന്നിവരാണ് ഇപ്പോള്‍ മത്സര രംഗത്തുള്ളത്. തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം മുതല്‍ തന്നെ തെരേസ മെയ് വ്യക്തമായ മുന്‍തൂക്കം കാഴ്ചവെച്ചിരുന്നു. അഞ്ച് പേര്‍ മത്സരിച്ച ഒന്നാം റൗണ്ടില്‍ 50 ശതമാനത്തില്‍ അധികം വോട്ടാണ് തെരേസ മെയിന് ലഭിച്ചിരുന്നത്. രണ്ടാം റൗണ്ടിലും അവര്‍ ശക്തമായ ഭൂരിപക്ഷം ച്ചിരിക്കുന്നത്.

പാര്‍ട്ടി ലീഡര്‍ സ്ഥാനത്തേക്കും ബ്രിട്ടണ്‍ പ്രധാനമന്ത്രി സ്ഥാനത്തേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ടാഴ്ച മുമ്പ് ബ്രക്‌സിറ്റ് ഹിതപരിശോധന ഫലം പുറത്ത് വന്നതിന് പിന്നാലെ ബ്രക്‌സിറ്റിനെ എതിര്‍ത്തിരുന്ന പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പ്രധാന മന്ത്രി പദം രാജിവെച്ചിരുന്നു. ഈ സ്ഥാനത്തേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

ബ്രക്‌സിറ്റിനെ അനുകൂലിച്ച് നേരിയ വോട്ടിന്റെ ഭൂരിപക്ഷം മാത്രമുണ്ടായ സാഹചര്യത്തില്‍ ഇപ്പോള്‍ ബ്രിട്ടണെ നയിക്കാന്‍ മെയിന് തന്നെയാണ് യോഗ്യതയെന്നാണ് കരുതപ്പെടുന്നത്. ബ്രക്‌സിറ്റിനെ എതിര്‍ത്തിരുന്നയാളാണ് ഹോം സെക്രട്ടറി തെരേസ മെയ് എന്ന പ്രത്യേകതയുമുണ്ട്. മുന്‍ മേയര്‍ ബോറിസ് ജോണ്‍സണ്‍ ആദ്യം മത്സര രംഗത്ത് ഉണ്ടായിരുന്നെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു. മാത്രമല്ല അദ്ദേഹം ലീഡ്‌സണിനെ പിന്തുണച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.

-sk-

Share this news

Leave a Reply

%d bloggers like this: