സൗത്ത് കരോലിനയില്‍ അയഞ്ഞുതൂങ്ങുന്ന പാന്റുകള്‍ ഉപയോഗിക്കുന്നതിന് നിരോധനം

അയഞ്ഞു തൂങ്ങുന്ന തരത്തിലുള്ള പാന്റുകള്‍ ഉപയോഗിക്കുന്നതിന് സൗത്ത്കരോലിനയില്‍ നിരോധനം. അടിവസ്ത്രം കാണുന്ന തരത്തില്‍ അയഞ്ഞു തൂങ്ങുന്ന പാന്റുകളും ട്രൗസറുളും അതുപോലുള്ള മറ്റ് വസ്ത്രങ്ങളും ഉപയോഗിക്കുന്നതിനാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.  പുതിയ ടൗണ്‍ ഓര്‍ഡിന്‍സിന്റെ ഭാഗമായാണ് നഗരത്തില്‍ ഇത്തരം വസ്ത്രങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

നിരോധനം ഏര്‍പ്പെടുത്തിയതിന് ശേഷവും ഇത്തരത്തിലുള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് ആദ്യ ഘട്ടത്തില്‍ 100 ഡോളര്‍ മുതല്‍ 600 ഡോളര്‍ വരെ പിഴ ചുമത്തുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് ഒരു സ്റ്റൈല്‍ ആയാണ് യുവാക്കള്‍ കാരുതുന്നത്.

കൊളംബിയയുടെ 70 മൈല്‍സ് കിഴക്ക് മുതല്‍ നിയമം പാലിക്കാന്‍ നിര്‍ബന്ധിതമാണെന്നാണ് നിയമത്തില്‍ പറയുന്നത്. യുവാക്കള്‍ക്കളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

-sk-

Share this news

Leave a Reply

%d bloggers like this: