തെരഞ്ഞെടുപ്പില്‍ മുന്‍തൂക്കം ലഭിക്കുന്നതിന് മാതാവെന്ന പദവി ഉപയോഗിച്ചിട്ടില്ലെന്ന് ആന്‍ഡ്രിയ ലെഡ്‌സണ്‍

തെരഞ്ഞെടുപ്പില്‍ മുന്‍തൂക്കം ലഭിക്കുന്നതിന് മാതാവെന്ന പദവി ഉപയോഗിച്ചിട്ടില്ലെന്ന് ബ്രിട്ടണ്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആന്‍ഡ്രിയ ലെഡ്‌സണ്‍. തെരേസ മെയ് യിക്കെതിരെ തെരഞ്ഞെടുപ്പില്‍ വിജയം നേടുന്നതിന് ആന്‍ഡ്രിയ ലെഡ്‌സണ്‍ മാതാവെന്ന പദവി ഉപയോഗിച്ചെന്ന്‌ നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഒരു ന്യൂസ്‌പേപ്പര്‍ അഭിമുഖത്തിനിടെ തെരഞ്ഞെടുപ്പില്‍ മുന്‍തൂക്കം ലഭിക്കുന്നതിന് മാതാവെന്ന പദം ഉപയോഗിച്ചെന്നായിരുന്നു അവര്‍ക്കെതിരെ ഉയര്‍ന്ന ആരോപണം.

തെരേസ മെയിന് കുട്ടികളില്ലെന്നായിരുന്നു അവര്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്. മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ ലെഡ്‌സണിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഈ ആരോപണം ലെഡ്‌സണിന് വലിയ തിരിച്ചടിയാവുകയും ചെയ്തിരുന്നു. ശരിയായ രീതിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തണമെന്നാവശ്യപ്പെട്ട് ലെഡ്‌സണിനെതിരെ തെരേസ മെയ് രംഗത്തെത്തിയതിനെത്തടര്‍ന്നാണ് സംഭവം വിവാദമായത്.

‘ഒരു മാതാവായ എനിക്ക് മെയിനേക്കാള്‍ മുന്‍ഗണന നല്‍കുക- ലെഡ്‌സണ്‍’ എന്നായിരുന്നു അവരുടെ അഭിമുഖത്തിന് പത്രം തലക്കെട്ട് നല്‍കിയിരുന്നത്. രണ്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണ് ലെഡ്‌സണിന് ഉള്ളത്. ‘മെയിന് നിരവധി ബന്ധുക്കള്‍ ഉണ്ടാകാം എന്നാല്‍ എനിക്ക് കുട്ടികളുണ്ട്, അടുത്തതായി എന്ത് സംഭവിച്ചാലും അവരെയാണ് ബാധിക്കുക’ എന്നായിരുന്നു ലെഡ്‌സണ്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നത്.

-sk-

Share this news

Leave a Reply

%d bloggers like this: