കോര്‍ക്ക് മള്‍ട്ടികള്‍ച്ചറല്‍ നൈറ്റില്‍ മലയാളി കൗണ്‍സില്‍ അംഗങ്ങള്‍ക്ക് അംഗീകാരം

കോര്‍ക്ക് സിറ്റി ഹാളില്‍ നടന്ന മള്‍ട്ടികള്‍ച്ചറല്‍ നൈറ്റില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്തു പങ്കെടുത്ത വേള്‍ഡ് മലയാളി കൗണ്‍സില്‍ കോര്‍ക്ക് യൂണിറ്റിലെ അംഗങ്ങള്‍ക്ക് അംഗീകാരം. ദിയ ഹാരി, സാറ ബിജു, സാന്ദ്ര ജാട്‌സണ്‍ എന്നിവര്‍ അവതരിപ്പിച്ച ബോളിവുഡ് ഡാന്‍സ്, ലേഖ മേനോന്റെ നൃത്തം എന്നിവ മികച്ച പരിപാടികളായി തെരഞ്ഞെടുക്കപ്പെട്ടു. 0.96 എഫ്എം പ്രതിനിധികളായ ബ്രെണ്ട, ബിബി ബാസ്‌കിന്‍, മെലാനി എന്നിവരായിരുന്നു മുഖ്യ വിധികര്‍ത്താക്കള്‍. കോര്‍ക്ക് സിറ്റി മേയര്‍ അധ്യക്ഷത വഹിച്ചു. പതിനാല് രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു.
_എസ്‌കെ_

Share this news

Leave a Reply

%d bloggers like this: