ജാഗ്രത, എം50 യില്‍ ടോള്‍ അടക്കാത്ത വാഹനങ്ങള്‍ പിടിച്ചെടുത്ത് ക്ലാമ്പ് ചെയ്യുന്നു

എം 50 യിലെ ടോള്‍ അടക്കാത്ത വാഹനങ്ങള്‍ കോടതിയുടെ സഹായത്തോടെ പിടിച്ചെടുത്ത് ക്ലാമ്പ് ചെയ്യുന്നു. ചെറിയ ടോള്‍ കുടിശ്ശികയ്ക്കു പോലും കൂടിയ പിഴയാണ് ഈടാക്കുന്നത്. രാജ്യത്തെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ടോള്‍ ഓപ്പറേറ്റിങ് വിഭാഗമായ ഇഫ്‌ളോയുടെ നേതൃത്വത്തിലാണ് നടപടി.
ക്ലാമ്പ് ചെയ്യപ്പെടുന്ന വാഹനങ്ങളുടെ ഉടമകള്‍ക്ക് ജയില്‍ശിക്ഷ വരെ നല്‍കാന്‍ സാധ്യതയുള്ളതാണ്. ഒരു റേഞ്ച് റോവറും ബിഎംഡബ്ലിയു, ഓഡി, ബെന്‍സ് വിഭാഗത്തില്‍ പെടുന്ന ഏതാനും കാറുകളുമാണ് ഇതുവരെ ക്ലാമ്പ് ചെയ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞവര്‍ഷം ഇഫ്‌ളോ സമാനമായ നടപടിയിലൂടെ 59 കാറുകള്‍ ക്ലാമ്പ് ചെയ്തിരുന്നു.
ലക്ഷക്കണക്കിന് യൂറോയാണ് ടോള്‍ കുടിശ്ശിക ഇനത്തില്‍ ഇഫ്‌ളോയ്ക്ക് പിരിഞ്ഞുകിട്ടാനുള്ളതെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.
_എസ്‌കെ_

Share this news

Leave a Reply

%d bloggers like this: