അയര്‍ലണ്ട് മലയാളികളുടെ ഓണം ഇത്തവണയും റോയല്‍ കാറ്ററേഴ്‌സിനൊപ്പം

ഡബ്ലിന്‍: ഓണസദ്യ എന്ന് കേള്‍ക്കുമ്പോള്‍ അയര്‍ലണ്ട് മലയാളികളുടെ മനസില്‍ ഓടിയെത്തുന്ന 2 മുഖങ്ങളാണ് റോയല്‍ കാറ്ററേഴ്‌സിന്റെ അമരക്കാരായ അഭിലാഷ്, ഷാലറ്റ് എന്നിവരുടേത്. നാടന്‍ സദ്യ ഒരുക്കുന്നതില്‍ പ്രഗത്ഭരായ ഇവരുടെ കൈപ്പുണ്യം പോയ വര്‍ഷങ്ങളില്‍ അയര്‍ലണ്ടിലെ പ്രവാസി മലയാളികള്‍ അനുഭവിച്ചറിഞ്ഞതാണ്. ലോകത്തിന്റെ നാനാഭാഗത്തുള്ള മലയാളികള്‍കള്‍ ജാതിമത ഭേദമന്യേ ആഘോഷിക്കുന്ന വിളവെടുപ്പ് ഉത്സവമായ ഓണത്തിന് സ്വാദിഷ്ടവും പരമ്പരാഗതവുമായ രീതിയില്‍ 2 തരം പായസമുള്‍പ്പെടെ 24 ല്‍ പരം വിഭവങ്ങളുമായി അയര്‍ലണ്ട് മലയാളികള്‍ക്ക് ഓണസദ്യ ഒരുക്കുവാന്‍ റോയല്‍ കാറ്ററേഴ്‌സ് തയ്യാറായിക്കഴിഞ്ഞു.

അയര്‍ലണ്ടിന്റെ വിവിധഭാഗങ്ങളില്‍ നിന്നും ചെറുതും വലുതുമായ നിരവധി ഓണാഘോഷങ്ങള്‍ക്ക് സദ്യയൊരുക്കുവാനുള്ള ക്ഷണം റോയല്‍ കാറ്ററേഴ്‌സിന് ലഭിച്ചു തുടങ്ങി.അയര്‍ലണ്ടിലെ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ നിര്‍ദേശത്തോടെ, നിയമ വ്യവസ്ഥകള്‍ പാലിച്ച്, ഇന്‍ഷുറന്‍സ് പരിരക്ഷയോടെ ഡബ്ലിന്‍ സാന്‍ട്രിയില്‍ പ്രവര്‍ത്തിക്കുന്ന റോയല്‍ കാറ്ററേഴ്‌സിന്റെ അടുക്കളയില്‍ നിന്നും അയര്‍ലണ്ടില്‍ എവിടെയും ഭക്ഷണം എത്തിക്കുവാന്‍ സജ്ജീകരിച്ച കാറ്ററിംഗ് ആവശ്യത്തിന് മാത്രം ഉപയോഗിക്കുന്ന വാഹനമാണ് റോയല്‍ കാറ്ററേഴ്‌സിനുള്ളത്.

ഓണാഘോഷങ്ങള്‍ക്ക് ആവശ്യമായ ഗ്രൂപ്പ് ബുക്കിംഗ് ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ വര്‍ഷങ്ങളിലേത് പോലെ തിരുവോണനാളില്‍ മലയാളികള്‍ക്ക് വീടുകളില്‍ ഓണം ആഘോഷിക്കുവാന്‍ ആവശ്യമായ സദ്യ കിറ്റുകള്‍ ഇത്തവണയും റോയല്‍ കാറ്ററേഴ്‌സ് ഒരുക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്
0862183824
0871443366

www.royalcaterersdublin.com

Share this news

Leave a Reply

%d bloggers like this: