വിമതസ്വരങ്ങള്‍ അടങ്ങുന്നു; വരാദ്കറിന്റെ പിന്തുണയില്‍ കെന്നി സുരക്ഷിതന്‍

വിമതനീക്കങ്ങള്‍ക്കിടയില്‍ പ്രധാനമന്ത്രി എന്‍ഡാ കെന്നിയുടെ നേതൃസ്ഥാനത്തിനു നേരെ ഉയര്‍ന്ന ചോദ്യചിഹ്നങ്ങള്‍ തല്‍ക്കാലത്തേക്കെങ്കിലും വിട്ടകലുന്നു. പാര്‍ട്ടിയിലെ ഭൂരിഭാഗം പേരും ഭാവിനേതാവായി കാണുന്ന സാമൂഹ്യ സുരക്ഷാ വകുപ്പ് മന്ത്രി ലിയോ വരാദ്കറിന്റെ ഭാഗത്തുനിന്ന് ലഭിച്ച അപ്രതീക്ഷിത പിന്തുണയോടെ കെന്നി പാര്‍ട്ടിയിലും സര്‍ക്കാരിലും വീണ്ടും സുരക്ഷിതനായിരിക്കുകയാണ്.
വരാദ്കര്‍ പരസ്യമായിത്തന്നെ കെന്നിക്കുവേണ്ടി രംഗത്തിറങ്ങിയതോടെ കെന്നിയെ മാറ്റാനുള്ള നീക്കങ്ങള്‍ തല്‍ക്കാലത്തേക്കെങ്കിലും വിജയം കാണില്ലെന്ന് ഉറപ്പായി. ഇതോടെ വിമതര്‍ പത്തി താഴ്ത്തുകയായിരുന്നു. ഇനി വരുന്ന പാര്‍ട്ടി യോഗങ്ങളില്‍ ഇവരിലാരെങ്കിലും വീണ്ടും പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെടാനുള്ള സാധ്യത കുറവാണ്. വിമതനീക്കത്തിന്റെ ഓളങ്ങളടങ്ങിയതോടെ കെന്നി അനുകൂലികള്‍ സ്വമേധയാ വിശ്വാസപ്രമേയം കൊണ്ടുവരാനുള്ള സാഹചര്യവും ഇല്ലാതായതായി നിരീക്ഷര്‍ കരുതുന്നു.
എന്നാല്‍ ബജറ്റ് അവതരണത്തിനു ശേഷം എന്തെങ്കിലും അടിയന്തിര സാഹചര്യമുണ്ടാവുകയാണെങ്കില്‍ വിമതനീക്കങ്ങള്‍ കൂടുതല്‍ ശക്തിയോടെ തിരിച്ചടിക്കാനും ഇടയുണ്ട്. വരാദ്കര്‍, സൈമണ്‍ കോവനി, ഫ്രാന്‍സസ് ഫിറ്റ്‌സ്‌ജെറാള്‍ഡ് എന്നിവരില്‍ ആരെങ്കിലും മുന്‍നിരയിലുണ്ടാവുകയാണെങ്കില്‍ മാത്രമേ അതിനു ഫലപ്രാപ്തി ഉണ്ടാവാന്‍ സാധ്യതയുള്ളൂ.
_എസ്‌കെ_

Share this news

Leave a Reply

%d bloggers like this: