അയര്‍ലണ്ടിന്റെ മൊത്ത ഉല്‍പ്പാദന വര്‍ധന 4% മാത്രമെന്ന് എന്റാ കെനി

അയര്‍ലണ്ടിന്റെ നിലവിലുള്ള സാമ്പദ്ഘടന അനുസരിച്ച് ആഭ്യന്തര മൊത്ത ഉല്‍പ്പാദനത്തില്‍ 26 ശതമാനത്തിന്റെ വര്‍ധവുണ്ടായെന്ന വാര്‍ത്ത യഥാര്‍ത്ഥമല്ലെന്ന് പ്രധാനമന്ത്രി എന്റാ കെനി. ഇന്ന് സഭയിലാണ് അദ്ദേഹം ഇക്കര്യം അറിയിച്ചത്. ധനവകുപ്പിന്റെ കണക്കനുസരിച്ച് കഴിഞ്ഞ വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ച 3.5 ശതമാനം മുതല്‍ നാല് ശതമാനംവരെയാണെന്നും അദ്ദേഹം പറഞ്ഞു. സാധാരണ വളര്‍ച്ചാ നിരക്ക് എന്ന നിലപാടാണ് വകുപ്പ് കൈകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ കണക്ക് പ്രകാരം മൊത്ത ഉല്‍പ്പാദനത്തില്‍ 26% വര്‍ധനവുണ്ടായിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജോലികളിലും കണ്‍സ്യൂമര്‍ സ്‌പെന്റിങിലുമാണ് വളര്‍ച്ചയുണ്ടായിരിക്കുന്നതെന്നും തൊഴിലില്ലായ്മയില്‍ കുറവ് വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഐറിഷ് എക്കണോമിയുടെ യഥാര്‍ത്ഥ അവസ്ഥ കണക്കാക്കുന്നതിന് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന് കൃത്യമായ ഒരു രീതി ഉണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്തെ ആഭ്യന്തര മൊത്ത ഉത്പാദനം 26 ശതമാനം വര്‍ധിച്ചെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നിരുന്നത്.  കഴിഞ്ഞ വര്‍ഷത്തെ വളര്‍ച്ചയെ സംബന്ധിച്ചുള്ള കണക്കുകളാണ് പുറത്തുവന്നത്. 7.8 ശതമാനം ജി ഡി പി വളര്‍ച്ചയാണ് നേരത്തെ പ്രതീക്ഷിച്ചിരുന്നതെന്നും മൊത്ത ദേശീയ ഉല്‍പാദനം 18.7 ശതമാനമാണ് വര്‍ധിച്ചിരിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

-sk-

Share this news

Leave a Reply

%d bloggers like this: