സ്വരാജിന്റെ ബൈബിള്‍ പരാമര്‍ശത്തില്‍ സഭയില്‍ ബഹളം

തിരുവനന്തപുരം: എം.സ്വരാജ് എംഎല്‍എയുടെ ബൈബിള്‍ പരാമര്‍ശത്തെ തുടര്‍ന്ന് നിയമസഭയില്‍ ബഹളം. ബൈബിളിലെ മത്തായിയുടെ സുവിശേഷം ഉദ്ധരിച്ചായിരുന്നു സ്വരാജിന്റെ പരാമര്‍ശം. സ്വരാജിന്റെ വാക്കുകളില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോയെന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, സംഭവത്തെക്കുറിച്ച് ബൈബിള്‍ വായിച്ച ശേഷം റൂളിങ് നല്‍കാമെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

ഇതോടെ സ്പീക്കര്‍ കുറച്ചുകൂടി ക്ഷമ കാണിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മുന്‍വിധിയോടെയാണ് സ്പീക്കര്‍ പെരുമാറുന്നതെന്നും ട്രഷറി ബഞ്ചിന്റെ ആളല്ലെന്ന കാര്യം സ്പീക്കര്‍ ഓര്‍ക്കണമെന്നും ചെന്നിത്തല പറഞ്ഞു.

തുടര്‍ന്ന് വിഷയത്തില്‍ ഇടപെട്ട പിണറായി, മത്തായിയുടെ സുവിശേഷത്തെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നു വ്യക്തമാക്കി. പ്രതിപക്ഷത്തെ അപമാനിക്കുന്നതൊന്നും ചെയ്യില്ല. സ്വരാജിന്റെ പരാമര്‍ശം പരിശോധിച്ച് റൂളിങ് നല്‍കണമെന്നും അപേക്ഷിച്ചു.

-എജെ-

Share this news

Leave a Reply

%d bloggers like this: