അയര്‍ലന്‍ഡിലേക്ക് നഴ്‌സുമാരുടെ കുത്തൊഴൊക്ക് ആരംഭിക്കുന്നു, ഈ വര്‍ഷം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടി രജിസ്‌ട്രേഷന്‍

ഡബ്‌ളിന്‍: അയര്‍ലന്‍ഡിലെ ആരോഗ്യ മേഖല അഭിമുഖീകരിച്ചിരുന്ന പ്രധാന വല്ലുവിളിയായിരുന്ന നഴ്‌സുമാരുടെ അഭാവത്തിന് അറുതി വരുന്നതായി സൂചന.  ഈ വര്‍ഷം ഇതുവരെ 1025 നഴ്‌സുമാരാണത്രേ ഐറിഷ് നഴ്‌സിങ്ങ് ബോര്‍ഡില്‍ റജിസ്‌ട്രേഷന്‍ നേടിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം വെറും 674 നഴ്‌സുമാര്‍ മാത്രമാണ് ഇതേ സമയം റജിസ്‌ട്രേഷന്‍ നേടിയിരുന്നത്.  കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 100 ശതമാനം വളര്‍ച്ചയാണ് റജിസ്‌ട്രേഷനില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

ഇതില്‍ തന്നെ വിദേശത്തു നിന്നുള്ള 807  നേഴ്‌സുമാരുണ്ടെന്നുള്ളത് മലയാളികളെ സംബന്ധിച്ചിടത്തോളം സന്തോഷം തരുന്ന കാര്യമാണ്.  വിദേശത്ത് നിന്നുള്ള നേഴ്‌സുമാരില്‍ ഭൂരിഭാഗവും മലയാളികളാണെന്നാണ് ഇതുമായി ബന്ധപ്പെട്ട മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ അറിയിച്ചിരിക്കുന്നത്. 2015 നെ അപേക്ഷിച്ച് രജിസ്റ്റര്‍ ചെയ്യുന്ന വിദേശ നേഴ്‌സുമാരുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. മാത്രമല്ല രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നതിന് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് അറിയിച്ചുകൊണ്ടുള്ള കത്തുകളും 952 അപേക്ഷകര്‍ക്ക് അയച്ചിട്ടുണ്ട്.

നേഴ്‌സുമാരുടെ കഴിവില്‍ വിട്ടുവീഴ്ച അനുവദിക്കാതെ രാജ്യത്തെ ആരോഗ്യ മോഖലയിലേക്ക് കൂടുതല്‍ പുതിയ നേഴ്‌സുമാരെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. രാജ്യത്തെ ആരോഗ്യ മേഖല നേഴ്‌സുമാരുടെ കാര്യത്തില്‍ നേരിടുന്ന അഭാവം കണക്കിലെടുത്ത് എത്രയും പെട്ടെന്ന് ഇവരെ രാജ്യത്ത് എത്തിക്കാനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ജോലിക്കായി അപേക്ഷിക്കുന്നവര്‍ പൂരിപ്പിച്ച അപേക്ഷാ ഫോം കൂടാതെ തിരിച്ചറിയല്‍ രേഖകളും മറ്റ് അനുബന്ധ രേഖകളും എന്‍ എം ബി ഐയിലേക്ക് നേരിട്ട് അയച്ചുകൊടുക്കേണ്ടതുണ്ട്.

വിദേശങ്ങളില്‍ നിന്നും വരുന്ന അപേക്ഷകള്‍ പൂര്‍ണ്ണമല്ലെന്നും പൂര്‍ണമല്ലാത്ത അപേക്ഷാ ഫോമുകളാണ് ബോര്‍ഡിന് വെല്ലുവിളിയായിരിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ട്. പൂര്‍ണമായ അപേക്ഷ ഫോമുകള്‍ക്കും അനുബന്ധ രേഖകള്‍ക്കും വേണ്ടി ബോര്‍ഡ് കാത്തിയിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് നിലവിലുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള പ്രവര്‍ത്തികള്‍ എന്‍ എം ബി ഐ നടത്തിവരികയാണ്. അപേക്ഷകര്‍ക്ക് അവരുടെ അപേക്ഷയുടെ സ്റ്റാറ്റസ് എന്‍ എം ബി ഐ അക്കൗണ്ട് വഴി ട്രാക്ക് ചെയ്യാനും കഴിയും.

-sk-

Share this news

Leave a Reply

%d bloggers like this: