മൈന്‍ഡ് ക്രിക്കറ്റ് ടൂര്‍ണമെന്റ്- ബാറ്റ്‌മാന്‍ ബെന്നിന് ഒരു കൈത്താങ്ങ്

ഡബ്ലിന്‍: മൈന്‍ഡ് സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റ് 16-ാം തീയതി ശനിയാഴ്ച ഫിന്‍ഗ്ലാസ് ലെന്‍സ്ബറോ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കും. അയര്‍ലണ്ടിലെ പ്രമുഖരായ 10 ടീമുകള്‍ മാറ്റുരയ്ക്കുന്ന മത്സരങ്ങള്‍ ഫിന്‍ഗ്ലാസിലെ മലയാളികള്‍ക്ക് സുപരിചിതനായ ബാറ്റ്‌മാന്‍ ബെന്‍  എന്ന അഞ്ച് വയസുകാരന്റെ ചികിത്സാ സഹായത്തിന് വേണ്ടിയാണ് സംഘടിപ്പിച്ചിരിക്കുന്നത്.

വളരെ അപൂര്‍വ്വമായ ക്യാന്‍സര്‍ ചികിത്സയ്ക്ക് 2,65,000 യൂറോയാണ് ബെന്നിന് ആവശ്യം. നമ്മളില്‍ നിന്ന് ലഭിക്കുന്ന ഓരോ യൂറോയും ചികിത്സാര്‍ത്ഥം അടുത്ത ദിവസം അമേരിക്കയിലേക്ക് യാത്രയാകുന്ന ബെന്നിന് ഒരു കൈത്താങ്ങാകും.

മലയാളി കൂട്ടായ്മയുടെ ഒത്തൊരുമയും സഹകരണ മനോഭാവവും മനസിലാക്കിയ ബെന്നിന്റെ ഐറിഷുകാരായ സുഹൃത്തുക്കള്‍ മൈന്‍ഡിനെ സമീപിക്കുകയായിരുന്നു.

ഇതേ ഉദ്ദേശത്തോടെ അന്നേ ദിവസം വൈകുന്നേരം കേക്ക് വില്‍പ്പനയും സംഘടിപ്പിച്ചിട്ടുണ്ട്. അയര്‍ലണ്ടിലെ എല്ലാ നല്ലവരായ മലയാളി സുഹൃത്തുക്കളെയും ഈ സംരംഭത്തിന്റെ ഭാഗമാകാന്‍ ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0894832154, 0876838541 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

-sk-

Share this news

Leave a Reply

%d bloggers like this: