രാജ്യത്തെ ഭവന പ്രതിസന്ധിക്ക് പരിഹാരം, 45,000 സോഷ്യല്‍ ഹോമുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനം

അയര്‍ലണ്ടിലെ ജനങ്ങള്‍ പ്രധാനമായും വിദേശികള്‍ നേരിടുന്ന എറ്റവും പ്രധാന പ്രശ്‌നമായ ഭവന പ്രതിസന്ധിക്ക് പരിഹാരമാകുന്നു. 45,000 സോഷ്യല്‍ ഹോമുകള്‍ നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. 2021 ഓടെ ഇവയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

സോഷ്യല്‍ ഹോമുകള്‍ നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതി ഭവന വകുപ്പ് മന്ത്രി സൈമണ്‍ കൊവനി കഴിഞ്ഞ ദിവസം മന്ത്രിസഭയില്‍ അവതരിപ്പിച്ചു. മന്ത്രിസഭയുടെ അംഗീകാരം ലഭിക്കുന്നതിനായാണ് പദ്ധതി സഭയില്‍ അവതരിപ്പിച്ചിരിക്കുന്നത്. സര്‍ക്കാര്‍ പ്രദേശത്ത് പാട്ടവ്യവസ്ഥയും ഇടകലര്‍ത്തി വീടുകള്‍ നിര്‍മ്മിക്കുന്നതിനാണ് സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

സോഷ്യല്‍ ഹോമുകള്‍ നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കാനുള്ള തീരുമാനത്തിലാണ് സര്‍ക്കാര്‍. എന്നാല്‍ പദ്ധതി നിരാശാജനകമാണെന്നാണ് ഭവന വകുപ്പ് വക്താവ് അറിയിച്ചിരിക്കുന്നത്. സ്വകാര്യ മേഖലയിലാണ് ജനങ്ങളുടെ ഭവന പ്രശ്‌നങ്ങള്‍ക്ക് ആവശ്യത്തിന് പരിഹാരം കാണുന്നത് എന്ന ആശയമാണ് പദ്ധതി നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

-sk-

Share this news

Leave a Reply

%d bloggers like this: