ലൂക്കന്‍ ക്രിക്കറ്റ് കെ സി സി ജേതാക്കള്‍.

ലൂക്കന്‍ : ലൂക്കന്‍ ക്രിക്കറ്റ് ക്ലബ് സംഘടിപ്പിച്ച അഞ്ചാമതു ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ അത്യന്തം ആവേശം നിറഞ്ഞ ഫൈനല്‍ മല്‍സരത്തില്‍ കരുത്തരായ ഗ്ലാഡിയേറ്റേഴ്‌സിനെതിരേ ഒരു പന്തു ബാക്കി നില്‍ക്കെ കെ സി സി വിജയം നേടി . 8 ഓവറില്‍ ഗ്ലാഡിയേറ്റേഴ്‌സ് ഉയര്‍ത്തിയ 38 എന്ന വിജയലക്ഷ്യം ഒരു പന്തും 2 വിക്കറ്റും ബാക്കി നില്‍ക്കെ കെ സി സി സ്‌ട്രൈക്കര്‍സ് നേടുമ്പോള്‍ ലൂക്കന്‍ ക്രിക്കറ്റ് ക്ലബ് സംഘടിപ്പിച്ച 5 ടൂര്‍ണമെന്റുകളില്‍ 3 ലും വിജയികളാകുക എന്ന അപൂര്‍വ്വ നേട്ടം കൈവരിക്കാനും കെ സി സി സ്‌ട്രൈക്കേഴ്‌സിനായി. ഫൈനലില്‍ മാന്‍ ഓഫ് ദ മാച്ച് ആയി തെരെഞ്ഞെടുക്കപ്പെട്ട കെ സി സി യുടെ അഖില്‍ റോബിന്‍ തന്നെയാണ് ടുര്‍ണമെന്റിലെ മികച്ച ബാറ്റ്‌സ്മാന്‍ , കൂടാതെ ടൂര്‍ണമെന്റിലെ മികച്ച ബൗളര്‍ ആയി ഗ്ലാഡിയേറ്റേഴ്‌സിലെ വിമലും തിരഞ്ഞെടുക്കപ്പെട്ടു. വിജയികളായ കെ സി സി ക്കു എവറോളിങ് ട്രോഫിയും 301 യൂറോയും സമ്മാനമായി ലഭിച്ചു . രണ്ടാം സ്ഥാനക്കാരായ ഗ്ലാഡിയേറ്റേഴ്‌സിനു ലൂക്കന്‍ ക്രിക്കറ്റ് ക്ലബ് റണ്ണേഴ്‌സ് അപ് ട്രോഫിയും 201 യൂറോയും സമ്മാനമായി ലഭിച്ചു .

മുന്‍പു നടന്ന സെമി ഫൈനലില്‍ കെ സി സി ക്കു ലൂക്കന്‍ ക്രിക്കറ്റ് ക്ലബ് എല്‍ സി സി യും ഗ്ലാഡിയേറ്റേഴ്‌സിനു എല്‍ സി സി ബ്ലാസ്റ്റേഴ്‌സും ആയിരുന്നു എതിരാളികള്‍ . വാശിയേറിയ ക്രിക്കറ്റ് മത്സരങ്ങളും സില്‍വര്‍ കിച്ചന്‍ ഫുഡ് സ്റ്റാളും കാണികള്‍ക്കു നവ്യാനുഭവമായിരുന്നു.
വാര്‍ത്ത: പോള്‍ വര്‍ഗ്ഗീസ്

Share this news

Leave a Reply

%d bloggers like this: