അഞ്ചാം പനി ബാധിച്ചവരില്‍ ഭൂരിഭാഗം പേരും എം എം ആര്‍ വാക്‌സിനേഷന്‍ എടുക്കാത്തവരെന്ന് റിപ്പോര്‍ട്ട്

ഡബ്ലിന്‍: രാജ്യത്ത് അഞ്ചാം പനി ബാധിച്ചവരില്‍ ഭൂരിഭാഗം പേരും എം എം ആര്‍ വാക്‌സിനേഷന്‍ എടുക്കാത്തവരും ഒരു വയസില്‍ താഴെയുള്ള കുട്ടികളുമാണെന്ന് റിപ്പോര്‍ട്ട്. എച്ച് എസ് ഇയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പത്ത് വയസില്‍ താഴെയുള്ള കുട്ടികളെയാണ് കൂടുതലായും അസുഖം ബാധിച്ചിരിക്കുന്നതെന്നും അവരില്‍ 70 ശതമാനം പേരും എം എം ആര്‍ വാക്‌സിനേഷന്‍ എടുക്കാത്തവരുമാണെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്.

രാജ്യത്ത് രോഗം ബാധിച്ച 33 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഒരു വയസിലാണ് എം എം ആര്‍ വാക്‌സിനേഷന്‍ എടുക്കേണ്ടതെന്നും എന്നാല്‍ ഒരു വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും രോഗം ബാധിച്ചിട്ടുണ്ടെന്നും എച്ച് എസ് ഇ അറിയിച്ചു. മെയ്യിലാണ് രാജ്യത്ത് ആദ്യം രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

ഡബ്ലിന്‍ വിമാനത്താവളത്തില്‍ നിന്നും കെറി ഏരിയയില്‍ നിന്നുമാണ് രോഗം മറ്റുള്ളവരിലേക്ക് പകര്‍ന്നിരിക്കുന്നതെന്നും എച്ച് എസ് ഇ അറിയിച്ചു. കെറിയില്‍ രോഗം ബാധിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ആരോഗ്യ വകുപ്പും ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ സര്‍വേലിയന്‍സ് സെന്ററും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നോര്‍ത്ത്, നോര്‍ത്തീസ്റ്റ്, സൗത്ത്, സൗത്തീസ്റ്റ്, മിഡ്വെസ്റ്റ് റീജിയണ്‍ എന്നിവിടങ്ങള്‍ ഔട്ട്‌ബ്രേക്ക് കണ്‍ട്രോള്‍ ടീം സന്ദര്‍ശിക്കുകയും നിലവിലെ അവസ്ഥ വിലയിരുത്തുകയും ചെയ്തിട്ടുണ്ട്.

-sk-

Share this news

Leave a Reply

%d bloggers like this: