വാഹന ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ 40% വര്‍ധന

കാര്‍ ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ 40 ശതമാനത്തിന്റെ വര്‍ധന. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയാണ് പ്രീമിയത്തില്‍ വര്‍ധനയുണ്ടായിരിക്കുന്നത്. പ്രീമയത്തില്‍ ഉണ്ടായിരിക്കുന്ന വര്‍ധന താങ്ങാന്‍ കഴിയത്ത അവസ്ഥയിലാണ് വാഹന ഉടമകള്‍. ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ ഇത്രയും വലിയൊരു വര്‍ധനയുണ്ടായ സാഹചര്യത്തില്‍ തങ്ങളുടെ വാഹനങ്ങള്‍ എങ്ങനെ റോഡിലിറക്കും എന്നാണ് ഇവര്‍ ആലോചിക്കുന്നത്. ഇന്‍ഷുറന്‍സ് പ്രീമയത്തില്‍ ഉണ്ടായ വന്‍ വര്‍ധന വാഹന ഉടമകള്‍ക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ജൂണിനെ അപേക്ഷിച്ച് ഈ വര്‍ഷം ജൂണില്‍ 38.6 ശതമാനത്തിന്റെ വര്‍ധനയാണ് ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ ഉണ്ടായിരിക്കുന്നതെന്നാണ് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സില്‍ നിന്നും ലഭിച്ച കണക്കുകള്‍ വ്യക്തമാക്കുന്നത്. പ്രീമിയത്തില്‍ 70 ശതമാനത്തിന്റെ വര്‍ധനയാണ് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഉണ്ടായിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നഷ്ടപരിഹാരം ആവശ്യപ്പെടുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായതാണി പ്രീമിയം വര്‍ധിപ്പിക്കാനുള്ള കാരണമായി കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നത്.

നഷ്ടപരിഹാരം ലഭിക്കുന്നതിനായി നിരവധിപ്പേരാണ് കോടതിയെ സമീപിച്ചിരിക്കുന്നതെന്നും അവര്‍ അറിയിച്ചു. മാര്‍ക്കറ്റില്‍ പിടിച്ചുനില്‍ക്കണമെങ്കില്‍ നഷ്ടപരിഹാരം നല്‍കുന്നതിനനുസരിച്ച് പ്രീമിയം വര്‍ധിപ്പിക്കണമെന്ന് ഇന്‍ഷുറന്‍സ് അയര്‍ലണ്ടിന്റെ ചീഫ് എക്‌സിക്യൂട്ടീവ് അറിയിച്ചു.

-sk-

Share this news

Leave a Reply

%d bloggers like this: