ഐറിഷ് സ്‌കൂള്‍ വിദ്യര്‍ത്ഥികള്‍ക്കിടയില്‍ ഓട്ടിസം ബാധിച്ചവരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്

ഐറിഷ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഓട്ടിസം ബാധിച്ചവരുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടായിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. മുമ്പ് നടത്തിയ പഠനത്തെ അപേക്ഷിച്ച് ഓട്ടിസം ബാധിച്ച കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നതെന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ സ്‌പെഷ്യല്‍ എജുക്കേഷനാണ് പഠനം നടത്തിയിരിക്കുന്നത്.

14,000 കുട്ടികള്‍ക്കാണ് ഓട്ടിസം ബാധിച്ചതായി കണ്ടെത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ 1.5% പേര്‍ ഓട്ടിസം ബാധിച്ചവരാണെന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നതെന്നും 65 കുട്ടികളില്‍ ഒരാള്‍ എന്ന നിലയില്‍ കുട്ടികള്‍ക്ക് ഓട്ടിസം ബാധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2013 ല്‍ ആണ് നേരത്തെ പഠനം നടത്തിയിരുന്നത്.

ഐറിഷ് വിദ്യാര്‍ത്ഥികളില്‍ 100 കുട്ടികളില്‍ ഒരാള്‍ വീതം ഓട്ടിസം ബാധിച്ചവരാണെന്നായിരുന്നു 2013 ല്‍ നടത്തിയ പഠനത്തില്‍ വ്യക്തമാക്കിയിരുന്നത്. പഠനത്തിലെ കണ്ടെത്തല്‍ വിലയിരുത്തുന്നതിനായി വിദ്യാഭ്യാസ വകുപ്പ് ഒരു ഇംപ്ലിമെന്റേഷന്‍ ഗ്രൂപ്പിന് രൂപം നല്‍കിയിട്ടുണ്ട്. ഓട്ടിസത്തെക്കുറിച്ച് അധ്യാപകരില്‍ കൂടുതല്‍ അവബോധവും അറിവും ഉണ്ടാക്കുന്നതിന്  വിദ്യാഭ്യാസ പദ്ധതിയില്‍ കൂടുതല്‍ ഫണ്ട് അനുവദിക്കണമെന്നാണ് എന്‍ സി എസ് ഇ ആവശ്യപ്പെട്ടിരിക്കുന്നത്.

-sk-

Share this news

Leave a Reply

%d bloggers like this: