പള്ളിയോടം മറിഞ്ഞുണ്ടായ അപകടം: രണ്ടു മൃതദേഹവും കണ്ടെത്തി

ആറന്മുള: ആറന്മുളയില്‍ പള്ളിയോടം മറിഞ്ഞു കാണാതായ രണ്ടാമത്തെ ആളുടെ മൃതദേഹവും കണ്ടെത്തി. ചെങ്ങുന്നൂര്‍ സ്വദേശി കല്ലൂരേത്ത് വിശാഖ് രാധാകൃഷ്ണന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ചെങ്ങന്നൂര്‍ സ്വദേശി തൊണ്്ടിലേറ്റ്് രാജീവിന്റെ മൃതദേഹം കഴിഞ്ഞ ദിവസം വൈകിട്ട് കണ്ടെത്തിയിരുന്നു.

ഞായറാഴ്ച ആറന്മുള ക്ഷേത്രത്തിലെ വഴിപാട് വള്ളസദ്യയ്‌ക്കെത്തിയ പള്ളിയോടമാണ് പമ്പാനദിയില്‍ മറിഞ്ഞത്. പള്ളിയോടത്തിലുണ്ടായിരുന്ന ക്രിക്കറ്റ്താരം കരുണ്‍ നായര്‍ അടക്കമുള്ളവര്‍ രക്ഷപ്പെട്ടു. ഞായറാഴ്ച രാവിലെ 11.45 ഓടെ ആറന്മുള ക്ഷേത്രക്കടവിനു സമീപം തോട്ടപ്പുഴശേരിക്കരയോടു ചേര്‍ന്നു പള്ളിയോടം തിരിക്കുന്നതിനിടെ ഒരു വശം ചരിഞ്ഞു വെള്ളം കയറി മുങ്ങുകയായിരുന്നു.

-എജെ-

Share this news

Leave a Reply

%d bloggers like this: