ഡബ്ലിന്‍: ജീസസ് യൂത്തിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 22 ന് ലൂക്കന്‍ ഡിവൈന്‍ മേഴ് സി പള്ളിയില്‍ നടക്കുന്ന നൈറ്റ് വിജില്‍ ഫാ.തോമസ് മേക്കാടന്‍ എസ്.ഡി.ബി നയിക്കും. തിരുവനന്തപുരം, ആലപ്പുഴ രൂപതകളുടെ യൂത്ത് വിഭാഗം മുന്‍ ആനിമേറ്ററാണ് ഫാ.തോമസ് മേക്കാടന്‍.
വെള്ളിയാഴ്ച രാത്രി 10.25 ന് ആരംഭിക്കുന്ന നൈറ്റ് വിജില്‍ വി.കുര്‍ബാന, വചനപ്രഘോ ഷണം, സ്തുതിപ്പുകള്‍, ജപമാല, ഗാനങ്ങള്‍, ആരാധന തുടങ്ങിയവയോട് കൂടി പുലര്‍ച്ചെ മൂന്നരയ്ക്ക് സമാപിക്കും. എല്ലാ മാസ ത്തിലെയും നാലാമത്തെ വെള്ളിയാഴ്ച നടക്കുന്ന നൈറ്റ് വിജിലിന്റെ കൂടുതല്‍ വിവരങ്ങള്‍ 0872257765, 0879630904 എന്നീ മൊബൈല്‍ നമ്പറുകളില്‍ ലഭ്യമാണ്.