സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണത്തില്‍ വിഷം ചേര്‍ത്തു, അധ്യാപകര്‍ കണ്ടതിനാല്‍ ഒഴിവായത് വന്‍ ദുരന്തം

കൊല്ലം: കൊല്ലത്ത് സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണത്തില്‍ വിഷം ചേര്‍ത്തയാളെ പിടികൂടി. സ്‌കൂളിലെ കഞ്ഞിപ്പുരയില്‍ നിന്നും ഒരാള്‍ ഇറങ്ങിപ്പോകുന്നത് കണ്ട് സംശയം തോന്നിയ അധ്യാപകര്‍ നടത്തിയ പരിശോധനയിലാണ് ഭക്ഷണത്തില്‍ വിഷം ചേര്‍ത്തതായി കണ്ടെത്തിയത്.  കൊല്ലം പത്തനാപുരം ചെമ്പനരുവി സെന്റ് പോള്‍സ് എല്‍ പി സ്‌കൂളിലാണ് സംഭവം.

സത്യന്‍ എന്നയാളെയാണ് പിടികൂടിയിരിക്കുന്നത്. വ്യാജമദ്യം ഉണ്ടാക്കുന്നയാളാണ് പിടിയിലായ സത്യന്‍ എന്നാണ് ലഭിക്കുന്ന വിവരം. 80 ഓളം വിദ്യാര്‍ത്ഥികളാണ് സ്‌കൂളില്‍ പഠിക്കുന്നത്. അധ്യാപകര്‍ കണ്ടതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.  അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. ആദിവാസി കുട്ടികളടക്കം പഠിക്കുന്ന കാടിനടുത്തുള്ള സ്‌കൂളാണിത്.

സ്‌കൂളിനോട് ചേര്‍ന്നാണ് ഇയാള്‍ താമസിക്കുന്നത്. പാചകപ്പുരയില്‍ കയറിയ സത്യന്‍ ആരുംകാണാതെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തുകയായിരുന്നു. ഇയാള്‍ ഇറങ്ങപ്പോകുന്നത് അധ്യാപകര്‍ കാണുകയും സംശയം തോന്നിയതിനെത്തുടര്‍ന്ന് പരിശോധന നടത്തുകയുമായിരുന്നു. പൊലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.

-sk-

Share this news

Leave a Reply

%d bloggers like this: