ലുവാസ് ഡാര്‍ട് സൗകര്യങ്ങള്‍ക്ക് അടുത്ത് താമസിക്കുന്നവരുടെ വീടുകളുടെ മൂല്യം 15 ശതമാനം വരെ ഉയരുന്നതായി പഠനം.

ഡബ്ലിന്‍: ലുവാസ് ഡാര്‍ട് സൗകര്യങ്ങള്‍ക്ക് അടുത്ത് താമസിക്കുന്നവരുടെ വീടുകളുടെ മൂല്യം 15 ശതമാനം വരെ ഉയരുന്നതായി പഠനം. ലുവാസ് ഡാര്‍ട് മേഖലയില്‍ ശരാശരി ഭവന വില ആറ് ശതമാനവും വാടക രണ്ട് ശതമാനവും ഉയരുന്നുണ്ട് . ഗ്രീന‍് ലൈനിന് സമീപമുള്ള പ്രോപ്പര്‍ട്ടികളുടെ മൂല്യം നഗരപ്രന്ത പ്രദേശങ്ങളില്‍ 15 ശതമാനം വരെ കൂടിയിട്ടുണ്ടെന്ന് പഠനം പറയുന്നു.

ചെറിവുഡിലെ ലുവാസ് സ്റ്റോപിന് സമീപം 10-15 ശതമാനം വരെയാണ് വില കൂടിയിരിക്കുന്നത്. ഡോക് ലാന്‍റിലും സമാനമായ രീതിയില്‍ ഉയര്‍ച്ച പ്രകടമാകുന്നുണ്ട്. സാന്‍റിമൗണ്ടിലാണ് ഏറ്റവും ഉയര്‍ന്ന ഭവന വിലയുള്ള വീട് (ഡാര്‍ട് സ്റ്റേഷന് സമീപം) സ്ഥിതി ചെയ്യുന്നത്. €788,000 ആണ് വീടിന് പറയുന്ന വില. കൗപര്‍ മേഖലയിലെ വീടിന് €679,000 നും വിലയുണ്ട്. ലുവാസ് ഗ്രീന്‍ ലൈന്‍ സ്റ്റേഷന് സമീപമുള്ള സ്പെന്‍സര്‍ ഡോക്കിലെ വീടിന് 663000 യൂറോയും വിലയുണ്ട്. സാന്‍റിമൗണ്ടിലെ വാടക€1,908 ആണ്. മില്‍ടൗണില്‍ലുവാസ് ഗ്രീന്‍ ലൈന്‍ സൗകര്യം ലഭ്യമാകുന്നതിന് അടുത്തുള്ള വീടുകളുടെ വാടക €1,737 ഉം സ്പെന്‍സര്‍ ഡോക്കില്‍ ലുവാസ് റെഡ് ലൈന്‍ സൗകര്യത്തിന് സമീപമുള്ള വീടുകളുടെവാടക 1920 യൂറോയും ആണ്.

അതേ സമയം തന്നെ ലുവാസ് റെഡ് ലൈനിന് സമീപമുള്ള വീടുകള്‍ക്ക് ചിലമേഖലയില്‍ വില ഇടിയുകയും ചെയ്തിട്ടുണ്ട്. സഗാര്‍ട്ടില്‍ 5 ശതമാനം വില ഇടിയുകയാണ് ചെയ്തിരിക്കുന്നത്. എങ്കിലും പൊതുവേ ഇത്തരം ഗതാഗത സൗകര്യം പ്രൊപ്പര്‍ട്ടികളുടെ മൂല്യം ഉയര്‍ത്തുകയാണ്. സ്റ്റേഷനുകള്‍ക്ക് അടുത്തേയ്ക്ക് വരും തോറും പത്ത് ശതമാനം വരെയാണ് വില കൂടുന്നത്.

എസ്

Share this news

Leave a Reply

%d bloggers like this: