എന്റാ കെനിയുമായും മൈക്കിള്‍ ഡി ഹിംഗിന്‍സുമായും ഫ്രഞ്ച് പ്രസിഡന്റ് ഇന്ന് കൂടിക്കാഴ്ച നടത്തും

ഡബ്ലിന്‍: ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാദോ അയര്‍ലണ്ട് പ്രധാനമന്ത്രി എന്റാ കെനിയുമായും പ്രസിഡന്റ് മൈക്കിള്‍ ഡി ഹിംഗിന്‍സുമായും ഇന്ന് കൂടിക്കാഴ്ച നടത്തും. ഡബ്ലിനില്‍ വെച്ചാവും കൂടിക്കാഴ്ച. ഒരു ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഫ്രഞ്ച് പ്രസിഡന്റ് അയര്‍ലണ്ടില്‍ എത്തുന്നത്. വിദേശകാര്യ മന്ത്രിയുമായും യൂറോപ്യന്‍ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ജൂനിയര്‍ മന്ത്രിയുമായും ഫ്രഞ്ച് പ്രസിഡന്റ് കൂടിക്കാഴ്ച നടത്തും.

നീസില്‍ ഭീകരാക്രമണം നടന്നതിന് ഒരാഴ്ചയ്ക്ക് ശേഷമാണ് ഫ്രഞ്ച് പ്രസിഡന്റിന്റെ സന്ദര്‍ശനം എന്ന പ്രത്യേകതയുമുണ്ട്. യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള ബ്രിട്ടന്റെ തീരുമാനത്തിന്റെ പ്രത്യാഘാതങ്ങളും കഴിഞ്ഞ ആഴ്ച നീസില്‍ നടന്ന തീവ്രവാദി ആക്രമണവും ഭീകരവാദവും സുരക്ഷയും ഡബ്ലിനില്‍ നടക്കുന്ന ചര്‍ച്ചയില്‍ വിഷയമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. യൂറോപ്പിന്റെ നിലവിലെ സാമ്പത്തികാവസ്ഥയും ചര്‍ച്ചയില്‍ വിഷയമാകും. കഴിഞ്ഞ ആഴ്ച നീസില്‍ നടന്ന ആക്രമണത്തില്‍ 84 പേര്‍ കൊല്ലപ്പെടുകയും 200 ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ദേശീയ ദിനാഘോഷത്തില്‍ പങ്കെടുക്കാനെത്തിയവരുടെ ഇടയിലേക്ക് അക്രമി ട്രക്ക് ഓടിച്ചു കയറ്റുകയായിരുന്നു. നീസില്‍ ആക്രമണം നടക്കുന്നതിന് മുമ്പാണ് പ്രസിഡന്റ് ഈ സന്ദര്‍ശനത്തിന് പദ്ധതി തയ്യാറാക്കിയിരുന്നത്. ബ്രിട്ടണ്‍ പ്രസിഡന്റ് തെരേസ മെയുമായി ചര്‍ച്ച നടത്തുന്നതിന് ഇന്ന് വൈകുന്നേരത്തോടെ ഫ്രഞ്ച് പ്രസിഡന്റ് അയര്‍ലണ്ടില്‍ നിന്നും യാത്ര തിരിക്കും. പോര്‍ച്ചുഗലും ഫ്രഞ്ച് പ്രസിഡന്റ് ഈ ആഴ്ച സന്ദര്‍ശിച്ചിരുന്നു.

-sk-

Share this news

Leave a Reply

%d bloggers like this: