ഇന്ത്യന്‍ യുവത്വത്തിന്റെ ജീവിതം വെള്ളിത്തിരയിലെത്തിച്ച്‌ ഡബ്ലിന്‍ ചലച്ചിത്രകാരന്‍

ഡബ്ലിന്‍: ഇന്ത്യന്‍ യുവാക്കളുടെ ജീവിതം വെള്ളിത്തിരയിലെത്തിച്ചിരിക്കുകയാണ് ഡബ്ലിനില്‍ നിന്നൊരു ചലച്ചിത്രകാരന്‍. പ്രശസ്ത സംവിധായകന്‍ സ്റ്റീവ് ബാരന്റെ പുതിയ സിനിമയിലാണ് ഇന്ത്യന്‍ കൗമാരക്കാരുടെ ജീവിതം ചിത്രീകരിച്ചിരിക്കുന്നത്. മൈക്കല്‍ ജാക്‌സനു വേണ്ടിയും ആഹായ്ക്കു വേണ്ടിയും വീഡിയോസ് സംവിധാനം ചെയ്തിട്ടുള്ള ചലച്ചിത്രകാരനാണ് സ്റ്റീവ് ബാരന്‍.

‘ബ്രാഹ്മണ്‍ നമാന്‍’ എന്നാണ് അദ്ദേഹം നിര്‍മ്മാണം നിര്‍വഹിച്ച ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. ഹാസ്യരൂപേണെയാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. സ്‌കൂളിലെ ക്വിസ് മത്സരത്തില്‍ വിജയിച്ച ഏതാനും കൗമാരക്കാര്‍ വലിയൊരു ക്വിസ് മത്സരത്തില്‍ പങ്കെടുക്കുന്നതിനായി കൊല്‍ക്കത്തയിലേയ്ക്ക് യാത്ര തിരിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

യു കെയില്‍ താമസിക്കുന്ന ജേണലിസ്റ്റായ ഇന്ത്യക്കാരന്‍ നമാന്‍ രാമചന്ദ്രന്റെ ജീവിതത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്. ഇന്ത്യയില്‍ ചിത്രത്തിന് വലിയ ശ്രദ്ധ നേടാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. സണ്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ അംഗീകാരം നേടിയ ചിത്രം ഇപ്പോള്‍ നെറ്റ്ഫല്‍ക്‌സില്‍ ലഭ്യമാണ്.

https://youtu.be/_4LER3S-t-E

-sk-

Share this news

Leave a Reply

%d bloggers like this: