ഡബ്ലിനില്‍ വീടില്ലാത്തവരുടെ എണ്ണം കൂടുന്നു….

ഡബ്ലിന്‍: ഡബ്ലിനില്‍ ഭവനിമില്ലാത്തവരുടെ എണ്ണത്തില്‍ ഏറ്റവും കൂടിയ നിരക്കിലെന്ന് സൂചന. ഭവന രഹിതരുടെ എണ്ണം രേഖപ്പെടുത്താന്‍ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇപ്പോഴത്തേത്. ജൂണ്‍ 20-26 ന് ഇടയില്‍ ഉള്ള കണക്ക് പ്രകാരം ഡബ്ലിനില്‍ വീടില്ലാത്തവരുടെ എണ്ണത്തില്‍ 2000 പേര്‍ കുട്ടികളാണ്. മുതിര്‍ന്നവര്‍ 2871 പേരും 939 കുടുംബങ്ങളും 1,894 കുട്ടികളും ആണ് കഴിഞ്ഞ മാസം വീടില്ലാത്തവരായി ഡബ്ലിനില്‍ ഉള്ളത്.

കഴിഞ്ഞ ജൂണ്‍ മുതല്‍ വീടില്ലാത്ത കുട്ടികളുടെ എണ്ണത്തില്‍ വര്‍ധന മൂന്നില് രണ്ടാണ്. രാജ്യത്ത് ആകെ ജൂണ്‍ 20- 26വരെയുള്ള കണക്കെടുത്താല്‍ വീടില്ലാത്തവര്‍ മുതിര്‍ന്നവര്‍ 4,152, 1078 കുടുംബങ്ങള്‍, 2,206 കുട്ടികള്‍ എന്നിങ്ങനെയാണ് വീടില്ലാത്തവര്‍ക്കുള്ള അഭയകേന്ദ്രങ്ങളില്‍ ഉള്ളത്. വീടില്ലാത്തവര്‍ക്കുള്ള സര്‍ക്കാരിന‍്റെ പുതിയ നയം എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നാണ് പ്രശ്നത്തിന് പരിഹാരമായി ഡീ പോള്‍ സന്നദ്ധ സംഘടന ആവശ്യപ്പെടുന്നത്.

വീടില്ലാത്തവരുടെ എണ്ണം വീണ്ടും വര്‍ധിക്കുന്നത് നിരാശ പകരുന്നതാണെന്ന് ഡീപോള്‍ സിഇഒ കെറി ആന്‍റണിപറയുന്നു. കഴിഞ്ഞ വര്‍ഷം ജൂണ്‍മുതല്‍ എമര്‍‌ജന്‍‌സി അക്കോമഡേഷനില്‍ കഴിയുന്ന കുട്ടികളുടെ എണ്ണത്തിലെ വര്‍ധന67 ശതമാനം ആണ്. മുതിര്‍ന്നവരുടെ എണ്ണം വര്‍ധിച്ചതാകട്ടെ 27 ശതമാനവും ആണ്. ദ്രുതഗതിയിലുള്ള പരിപാടികളും ദീര്‍ഘകാലാടിസ്ഥാന്തതില്‍ പദ്ധതികളും പ്രശ്നപരിഹാരത്തിന് ആവശ്യമാണ്. ഒഴിഞ്ഞ് കിടക്കുന്ന കെട്ടിടങ്ങള്‍ ഉപയോഗിച്ചും. 1500 റാപിഡ് ബില്ഡ് ഹൗസിങ് യൂണിറ്റുകള്‍ നല്‍കിയും കൂടിയ സോഷ്യല്‍ ഹൗസിങ് സൗകര്യം ഏര്‍പ്പെടുത്തിയും പ്രശ്നപരിഹാരം കാണേണ്ടതാണ്. മാനസികാരോഗ്യമേഖലയിലും ലഹരി മുക്തിയ്ക്ക് വേണ്ടിയും ഇടപെടലുണ്ടാകണം. വീടില്ലാത്തവര്‍ക്ക് സ്വന്തം നിലയില്‍ ജീവിതം കൊണ്ട് പോകുന്നതിന് ഇത് സഹായകരമാകും.

എസ്

Share this news

Leave a Reply

%d bloggers like this: