ഇബ്രാഹിം ഹലാവയുടെ തടവ്…ഈജിപ്ഷ്യന്‍ അംബാസഡറെ പാര്‍ലമെന്‍റ് കമ്മിറ്റിയിലേക്ക് വിളിപ്പിച്ചു

ഡബ്ലിന്‍: ഇബ്രാഹിം ഹലാവയുടെ ഈജിപ്തിലെ വിചാരണ സംബന്ധിച്ച് ആശങ്ക തുടരുന്ന സാഹചര്യത്തില്‍ ഈജിപ്ഷ്യന്‍ അംബാസഡറോട് പാര്‍ലമന്‍റ് കമ്മിറ്റിയ്ക്ക് മുമ്പാകെ ഹാജരാകാന്‍ ആവശ്യപ്പെട്ടു. താലെയില്‍ നിന്നുള്ള ഇബ്രാഹിം 2013 ആഗസ്റ്റ് 17 മുതല്‍ കെയ്റോവില്‍ തടവിലാണ്.  കെയ്റോയിലെ റാംസെസ് സ്വകയറിന് സമീപം ആല്‍ ഫാതാ പള്ളിയില്‍ വെച്ചാണ് അറസ്റ്റ് ചെയ്യപ്പെടുന്നത്. ഈജിപ്ഷ്യന്‍ പ്രസിഡന്‍റായിരുന്ന മുഹമ്മദ് മുര്‍സിയെ അട്ടിമറിച്ചതിനെ തുടര്‍ന്നുള്ള പ്രതിഷേധത്തില്‍  പങ്കെടുത്തതിനെ തുടര്‍ന്നാണ് ഇബ്രാഹിമനെയും സഹോദരിമാരെയും തടവിലാക്കിയിരുന്നത്.

സഹോദരിമാരെ പിന്നീട് വിട്ടയച്ചിരുന്നു. എന്നാല്‍ ഇബ്രാഹിമിനെ വിചാരണ കൂടാതെ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഒരു ഡസനിലേറെ തവണ വിചാരണ മാറ്റിവെയ്ക്കുകയും ചെയ്തു. പാര്‍ലമെന്‍റിന്‍റെ വിദേശകാര്യ കമ്മിറ്റിയുടെ ചെയര്‍മാന്‍ ബ്രെഡണ്‍ സ്മിത്താണ് ഈജിപ്ഷ്യന്‍ അംബാസഡറോട് ഹാജരാകാന്‍ ആവശ്യപ്പെട്ടത്. ആഗസ്റ്റ് മുമ്പ് ഇക്കാര്യത്തില്‍ എന്ത് നടപടികളുണ്ടാകുമെന്നാണ് ഉറ്റ് നോക്കുന്നതെന്നും സ്മിത്ത് വ്യക്തമാക്കി.

വിചാരണ കൂടാതെ അന്തരമായി തടവ് നീട്ടുന്നത് ശരിയല്ലെന്ന വാദം ശക്തമാണ്. ജയിലില്‍ പീഡനവും വൈദ്യതി ആഘാതവും എല്‍പ്പിക്കുന്നുണ്ടെന്നും പരാതിയുണ്ട്. സഹതടവുകാര്‍ മുഖത്തടിക്കുകയും ഇടിക്കുകയും ചെയ്യുന്നതായും പറയുന്നുണ്ട്. ഒരു പക്ഷേ മരണ ശിക്ഷ വരെയും വിധിച്ചേക്കാമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. സഹോദരിമാരെ ജാമ്യത്തിലായിരുന്നു പുറത്ത് വിട്ടിരുന്നത്.

എസ്

Share this news

Leave a Reply

%d bloggers like this: