രോഗിയെ സഹായിച്ച കറുത്ത വര്‍ഗക്കാരന് നേരെ അമേരിക്കയില്‍ പോലീസ് വെടിവെപ്പ്

ഫ്‌ളോറിഡ: ഓട്ടിസം ബാധിച്ച രോഗിയെ സഹായിച്ച കറുത്ത വര്‍ക്കാരനെതിരെ പോലീസ് വെടിവെപ്പ്. രോഗിയുടെ അടുത്തിരുന്ന് അയാളെ സഹായിക്കുന്നതിനിടെയാണ് തെറാപ്പിസ്റ്റായ കറുത്തവര്‍ഗക്കാരനെതിരെ പോലീസ് നിറയെഴിച്ചത്. കൈയില്‍ ആയുധങ്ങള്‍ ഉണ്ടെന്നാരോപിച്ചായിരുന്നു പോലീസ് വെടിവെച്ചിരുന്നത്. എന്നാല്‍ തന്റെ കൈയ്യില്‍ ആയുധങ്ങളൊന്നുമില്ലെന്ന് പറഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് വെടിവെപ്പില്‍ പരിക്കേറ്റ ചാര്‍ള്‌സ് കിന്‍സെ പറഞ്ഞു. ഇയാളുടെ കാലിനാണ് പോലീസ് വെടിവെച്ചത്.

ചാര്‍ള്‌സ് കിന്‍സെ ബാക്കിലേക്ക് വീഴുന്നതും അടുത്തൊരാള്‍ ഇരിക്കുന്നതുമായുള്ള ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. രോഗി കളിപ്പാട്ടമുപയോഗിച്ച് കളിക്കുകയായിരുന്നുവെന്നും ചാര്‍ള്‌സ് അടുത്തിരുന്ന് അയാളെ സഹായിക്കുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. കൈകകളുയര്‍ത്തി താന്‍ അപകടകാരിയല്ലെന്നും ആയുധങ്ങളൊന്നും തന്റെ പക്കലില്ലെന്നും വിളിച്ചുപറയുന്ന ചാര്‍ള്‌സിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഇത് വകവെക്കാതെ പോലീസ് മൂന്ന് തവണ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും ചാര്‍ള്‌സ് ആരോപിച്ചു. കാലിന് പരിക്കേറ്റ ചാര്‍ള്‌സ് ചികിത്സയിലാണ്. യുവാവ് ബഹളം വെക്കുന്നത് കണ്ടാണ് ചാര്‍ള്‌സ് അദ്ദേഹത്തിന് അടുത്തുചെന്നത്. ഇയാളെ സമാധാനപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ അവിടെയെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ വെടിവെക്കുകയായിരുന്നു.

https://youtu.be/U4rMmwquOGE

-sk-

Share this news

Leave a Reply

%d bloggers like this: