പെര്‍ത്തില്‍ മലയാളി യുവാവ് ഹൃദയാഘാതത്തെത്തുടര്‍ന്ന് മരണപ്പെട്ടു

പെര്‍ത്ത്: മലയാളി യുവാവ് പെര്‍ത്തില്‍ വെച്ച് മരണപ്പെട്ടു. ആലപ്പുഴയിലെ ചേര്‍ത്തല സ്വദേശിയായ മനു (38) ആണ് പെര്‍ത്തില്‍ വെച്ച് ഹൃദയാഘാതം കാരണം മരണമടഞ്ഞത്. രണ്ട് വര്‍ഷം മുമ്പാണ് മനു റീജയണല്‍ വിസയില്‍ ഗര്‍ഫില്‍ നിന്നും പെര്‍ത്തിലെത്തിയത്. പെര്‍ത്തില്‍ നിന്നും 60 കിലോമീറ്റര്‍ മാറി മാന്‍ണ്ടുറയിലാണ് ഇദ്ദേഹം താമസിച്ചിരുന്നത്.

മൃതദേഹം പീല്‍ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യയും രണ്ട് മക്കളുമടങ്ങുന്നതാണ് മനുവിന്റെ കുടുംബം. റോക്കില്‍ ഹാമിലെ പ്യൂമ പെട്രോള്‍ പമ്പിലെ ജീവനക്കാരനായിരുന്നു മനു. ഭാര്യ നേഴ്‌സിങ് കെയര്‍ കോഴ്‌സ് കഴിഞ്ഞ് പെര്‍ത്തില്‍ തന്നെ ജോലിക്ക് ശ്രമിച്ചുവരികയാണ്. എട്ടും നാലും വയസുള്ള കുട്ടികളാണ് ഇവര്‍ക്കുള്ളത്.

മനുവിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. സിഡ്‌നിയിലുള്ള മനുവിന്റെ ബന്ധു പെര്‍ത്തിലെത്തിയതിന് ശേഷം തുടര്‍ന്നടപടികള്‍ കൈകൊള്ളുമെന്ന് മനുവിന്റെ സുഹൃത്തുക്കള്‍ അറിയിച്ചു.

-sk-

Share this news

Leave a Reply

%d bloggers like this: