റീക്ക് സണ്‍ഡേ 31 ന്, ക്രോഗ് പാട്രിക് മലകയറാന്‍ ആയിരങ്ങളെത്തും

ഡബ്ലിന്‍: അയര്‍ലന്റിലെ വിശ്വാസി സമൂഹത്തിന്റെ പാരമ്പര്യാനുഷ്ഠാനമായ റീക്ക് സണ്‍ഡേ ജൂലൈ 31 ന് ആചരിക്കും. ഇതിന്റെ ഭാഗമായി ആയിരക്കണക്കിന് വിശ്വാസികള്‍ മയോ കൗണ്ടിയില്‍ വെസ്റ്റ് പോര്‍ട്ടിനടുത്തായി സ്ഥിതി ചെയ്യുന്ന ക്രോഗ് പാട്രിക് മലകയറാനെത്തും. നൂറുകണക്കിന് മലയാളികളടക്കമുള്ള കുടിയേറ്റ സമൂഹവും ആചരണത്തില്‍ പങ്കാളികളാകും.
അയര്‍ലന്റിനെ വിശ്വാസവഴിയില്‍ കൈപിടിച്ചു നയിച്ച വിശുദ്ധ പാട്രിക്കിന്റെ സ്മരണ പുതുക്കിയാണ് റീക്ക് സണ്‍ഡേ ആചരണം നടക്കുന്നത്. കഴിഞ്ഞ വര്‍ഷം കാലാവസ്ഥ അനുകൂലമല്ലാതിരുന്നതിനാല്‍ മലകയറ്റം നടത്താനായിരുന്നില്ല. അതിനാല്‍ ഈ വര്‍ഷം കൂടുതല്‍ തിരക്കേറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടയില്‍ ഡബ്ലിന്‍, സോര്‍ഡിസ്, ഗോള്‍വേ, ചാള്‍സ് ടൗണ്‍ തുടങ്ങിയ മേഖലകളില്‍ നിന്നായി നിരവധി മലയാളികള്‍ മയോയില്‍ ക്രോഗ് പാട്രിക് മലയില്‍ എത്തിയിരുന്നു.
_എസ്‌കെ_

Share this news

Leave a Reply

%d bloggers like this: