സൈനിക അട്ടിമറി ശ്രമം: തുര്‍ക്കിയില്‍ 1000 ല്‍ അധികം സ്‌കൂളുകള്‍ അടച്ചുപൂട്ടി

ഇസ്താംബൂര്‍: തുര്‍ക്കിയില്‍ സൈന്യം അട്ടിമറി ശ്രമം നടത്തിയതിന് പിന്നാലെ രജ്യത്തെ 1000 ല്‍ അധികം സ്വകാര്യ സ്‌കൂളുകള്‍ അടച്ചുപൂട്ടി. തുര്‍ക്കിയില്‍ കഴിഞ്ഞാഴ്ച നടത്തിയ സൈനികാട്ടികമറി ശ്രമം സര്‍ക്കാര്‍ പരാജയപ്പെടുത്തിയിരുന്നു. പ്രസിഡന്റിന്റെ സുരക്ഷാ ചുമതല വഹിക്കുന്ന 300 ഉദ്യോഗസ്ഥര്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതായും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ദിവസം രാജ്യത്ത് മൂന്ന് മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 246 പേരാണ് സൈനികരുടെ അട്ടിമറിശ്രമത്തെത്തുടര്‍ന്നുണ്ടായ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടിരുന്നത്.

600 ല്‍ അധികം സ്‌കൂളുകള്‍ നേരത്തെത്തന്നെ അടച്ചുപൂട്ടിയിരുന്നു. സംഭവത്തില്‍ 10,000 ത്തോളം ആളുകളെയാണ് സര്‍ക്കാര്‍ ജയിലലടച്ചിരിക്കുന്നത്. 21,000 അധ്യാപകര്‍ ഉള്‍പ്പെടെ 50,000 ല്‍ അധികം സര്‍ക്കാര്‍ ജോലിക്കാരെ സര്‍ക്കാര്‍ പിരിച്ചുവിടുകയും ചെയ്തിരുന്നു. രാജ്യത്ത് നടന്ന അട്ടിമറി ശ്രമവുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്നാണ് ഇവരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നത്. ഇവര്‍ക്കെതിരെ അന്വേഷണവും നടത്തുന്നുണ്ട്.

തുര്‍ക്കിയുടെ ജനാധിപത്യഭരണത്തിനെതിരെയുള്ള വെല്ലുവിളികളെ പ്രതിരോധിക്കുന്നതിനാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് പ്രസിഡന്റ് അറിയിച്ചിരുന്നു. രാജ്യത്തെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും തടസം നേരിടേണ്ടിവരില്ലെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ചത്തെ അട്ടിമറിശ്രമത്തിന് ശേഷം രാജ്യത്തെ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ വ്യാപക അഴിച്ചുപണിയാണ് പ്രസിഡന്റ്‌ നടപ്പിലാക്കുന്നത്.

-sk-

Share this news

Leave a Reply

%d bloggers like this: