ദീര്‍ഘകാലം തൊഴില്‍ ചെയ്തവര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടാല്‍ കൂടുതല്‍ തൊഴിലില്ലായ്മ വേതനം ലഭിച്ചേക്കും

ഡബ്ലിന്‍: തൊഴില്‍ അടുത്ത് തന്നെ നഷ്ടപ്പെട്ടവര്‍ക്ക് കൂടുതല്‍ തൊഴിലില്ലായ്മ വേതനം ലഭിക്കുന്നതിന് വഴിയൊരുങ്ങുന്നു. ദീര്‍ഘകാലമായി തൊഴിലില്ലാതെ ഇരിക്കുന്നവര്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ തുകയായിരിക്കും ആനൂകല്യമായി ലഭിക്കുക. ആദ്യ മൂന്ന് മാസം പുതിയതായി തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് ആഴ്ച്ചയില്‍ 215 യൂറോ വീതം ലഭിക്കും. പിന്നീടുള്ള മൂന്ന് മാസം 200 യൂറോയും തുടര്‍ന്ന് വരുന്നമാസം ആഴ്ച്ചയില്‍ 188 യൂറോ വീതവും ആയിരിക്കും നല്‍കുക.

പിഎസ്ആര്‍ഐസംവിധാനത്തിലേക്ക് കൂടുതല്‍ നല്‍കിയിരിക്കുന്നവര്‍ക്ക് കൂടുതല്‍ ആനൂകൂല്യ തുക ലഭിക്കുന്നതായി സംവിധാനം മാറും. ഇത്തരമൊരു പദ്ധതി നല്ല ആശയമാണെന്ന് കരുതുന്നതായി സാമൂഹ്യ സുരക്ഷാവിഭാഗമന്ത്രി ലിയോ വരേദ്ക്കര്‍ പറഞ്ഞു.

പിഎസ്ആര്‍ഐ സംവിധാനത്തിലേക്ക് നിരവധി വര്‍ഷങ്ങളായി തുക നല്‍കുകയും തുടര്‍ന്ന് ജോലി നഷ്ടപ്പെടുകയും ചെയ്യുന്നവര്‍ക്ക് കൂടുതല്‍ തൊഴിലില്ലായ്മ വേതനം ലഭിക്കേണ്ടത് ആവശ്യമാണെന്ന് കരുതുന്നതായി വരേദ്ക്കര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ഒരു റിപ്പോര്‍ട്ട് തയ്യാരാക്കി പബ്ലിക് എക്സ്പെന്‍ഡീച്ചര്‍മന്ത്രിക്ക് നല്‍കാനുള്ള തയ്യാറെടുപ്പിലാണ് വരേദ്ക്കര്‍. ബഡ്ജറ്റിന് മുന്നോടിയായി ഇത് നല്‍കും . എന്നാല്‍ മുന്‍ഗണന നല്‍കേണ്ട മറ്റ് വിഷയങ്ങളും ധാരാളമുണ്ടെന്ന് വരേദ്ക്കര്‍ പറയുന്നുണ്ട്. പാസ്കല്‍ ഡൊണീഹോയുമായി ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ ആവശ്യമാണ്. താന്‍ നല്‍കുന്ന പട്ടിക തനിക്ക് അനുവദിക്കാവുന്നതിലും അധികമാണെന്ന് അറിയാമെന്നും വരേദ്ക്കര്‍ തന്നെ വ്യക്തമാക്കുന്നുണ്ട്.

എത്രവര്‍ഷം പിഎസ്ആര്‍ഐ തുക നല്‍കിയവരാണ് പദ്ധതിയില്‍ ഉള്‍പ്പെടുക എന്നത് ഇനിയും വ്യക്തമാകേണ്ടതുണ്ട്.

എസ്

Share this news

Leave a Reply

%d bloggers like this: