പ്രൈമറി ക്ലാസുകളില്‍ മതപഠനത്തിനുള്ള സമയം വെട്ടിക്കുറയ്ക്കാന്‍ കരിക്കുലം കമ്മിറ്റി ശുപാര്‍ശ

ഡബ്ലിന്‍: രാജ്യത്തെ പ്രൈമറി സ്‌കൂളുകളില്‍ മതപഠനത്തിനുള്ള സമയം വെട്ടിക്കുറച്ച് ഐറിഷ്, മാത്‌സ്, ഇംഗ്ലീഷ് വിഷയങ്ങള്‍ക്കും പുതുതായി ഏര്‍പ്പെടുത്തുന്ന മതേതര പഠനത്തിനും കൂടുതല്‍ സമയം കണ്ടെത്താന്‍ കരിക്കുലം കമ്മിറ്റിയുടെ നിര്‍ദേശം.
സ്‌കൂളുകളില്‍ അര മണിക്കൂര്‍ പ്രത്യേക ക്ലാസ് സജ്ജീകരിച്ച് ലോകത്തെ വിവിധ മതങ്ങളെയും സംസ്‌കാരങ്ങളെയും കുറിച്ച് പഠിപ്പിക്കുകയാണ് മതേതര പഠനം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതോടൊപ്പം ഇപ്പോള്‍ രണ്ടര മണിക്കൂര്‍ സമയമെടുക്കുന്ന മതപഠനത്തെയും അരമണിക്കൂറില്‍ ഒതുക്കാനാണ് സാധ്യത.
വേദപാഠവും കൗമാരപ്രായം വരെയുള്ള കൂദാശകളുമടക്കമുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്ന് പഠിപ്പിക്കുന്ന നിലവിലുള്ള സംവിധാനം ഇതോടെ അവസാനിക്കും. ഈ കാര്യങ്ങള്‍ക്കായി ഇനി കത്തോലിക്കാ സഭയുടെ നേതൃത്വത്തില്‍ സമാന്തര സംവിധാനം ആവിഷ്‌കരിക്കേണ്ടി വരുമെന്നാണ് സൂചന.
_എസ്‌കെ_

Share this news

Leave a Reply

%d bloggers like this: