സെന്‍ട്രല്‍ ബാങ്ക് ജിഡിപി വളര്‍ച്ചാ നിരക്ക് കുറച്ച് നിശ്ചയിച്ചു…

ഡബ്ലിന്‍: സെന്‍ട്രല്‍ ബാങ്ക് ഈ വര്‍ഷത്തെയും അടുത്ത വര്‍ഷത്തെയും പ്രതീക്ഷിത വളര്‍ച്ചാ നിരക്ക് കുറച്ച് നിശ്ചയിച്ചു. യൂറോപ്യന്‍ യൂണിയന്‍ വിട്ട് ബ്രിട്ടന്‍ പോയതിന‍്റെ ആഘാതം കൂടി കണക്കിലെടുത്താണിത്. യുകെയുടെ സാമ്പത്തിക രംഗം വളര്‍ച്ചയിലേക്ക് പോകുന്നതായാണ് കാണുന്നത്. ബ്രിട്ടണ്‍ 0.6 ശതമാനം വളര്‍ച്ചയാണ് രണ്ടാം പാദത്തില്‍ പ്രകടമാക്കിയിരിക്കുന്നത്. 20 വര്‍ഷത്തിനിടെ വ്യവസായിക ഉത്പാദന മേഖലയില്‍ പ്രകടമാകുന്ന ശക്തമായ ത്രൈമാസ പാദ വളര്‍ച്ചയാണ്. യുകെയ്ക്ക് യൂറോപ്യന്‍ യൂണിയനുമായി മികച്ച ധാരണയില്‍ വിട്ട് പോകല്‍ നടത്തനാകുമെന്നുമാണ് നിലവിലെ പ്രതീക്ഷ.

ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ഐറിഷ് ജിഡിപി, തൊഴില്ലില്ലായ്മ, വരുമാനം എന്നിവയ്ക്ക് ബ്രിട്ടന്‍ വിട്ട് പോകുന്നത് മൂലം കോട്ടങ്ങള്‍ സംഭവിക്കാവുന്നതാണ്. ഐറിഷ് സാമ്പത്തിക രംഗം മൂന്ന് ശതമാനം വരെ ചുരുങ്ങാമെന്നാണ് മുന്നറിയിപ്പുള്ളത്. സമീപകാലത്ത് ഐറിഷ് സാമ്പത്തിക രംഗം യുകെയെ ആശ്രയിച്ച് നില്‍കുന്നത് കുറഞ്ഞിട്ടുണ്ട്. എങ്കിലും ഐറിഷ് കമ്പനികളുടെ വലിയൊരു വിപണി ഇപ്പോഴും യുകെയാണ്. കാര്‍ഷിക ഉത്പന്നങ്ങള്‍,വസ്ത്രം, പാദുകം, ടൂറിസം മേഖലകള്‍ യുകെയുമായി വളരെയേറെ ബന്ധപ്പെട്ടിരിക്കുന്നവയാണ്. യുകെയിലേക്കാണ് അയര്‍ലന്‍ഡില്‍ നിന്നുള്ള മാട്ടിറച്ചി കയറ്റുമതിയുടെ 60 ശതമാനവും കോഴി ഇറച്ചിയുടെ 84 ശതമാനവും പോകുന്നത്.

സെന്ട്രല്‍ ബാങ്കിന്‍റെ അനുമാന പ്രകാരം അടുത്ത വര്‍ഷം തൊഴിലില്ലായ്മ നിരക്ക് 7.2 ശതമാനമാകുമെന്നാണ്, വേതനം 2.5 ശതമാനവും കൂടിയേക്കും. സെന്ട്രല്‍ബാങ്ക് പ്രതീക്ഷിക്കുന്ന ജിഡിപി വളര്‍ച്ച 0.2 ശതമാനം കുറച്ചാണ് ഇക്കുറി നിശ്ചയിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം പ്രതീക്ഷിച്ചിരുന്നതിലും 0.6 ശതമാനം കുറവുമാണ് ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്. 4.9 ശതമാനം വരെയാണ് ഈ വര്‍ഷം ജിഡിപി വളര്‍ച്ച പ്രതീക്ഷിക്കുന്നത്. അടുത്ത വര്‍ഷം 3.6 ശതമാനം വരെയും വളരുമെന്ന് കരുതുന്നുണ്ട്.

എസ്

Share this news

Leave a Reply

%d bloggers like this: