ടാക്‌സ് നിരക്ക് സാധാരണക്കാരെ ബുദ്ധിമുട്ടിക്കുകയാണെന്ന് ഐ എം എഫ്

ഡബ്ലിന്‍: രാജ്യത്തെ ടാക്‌സ് നിരക്ക് സാധാരണക്കാര്‍ക്ക് വളരെയധികം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്ന് ഐ എം എഫ്. ടാക്‌സ് നിരക്കിലെ പുതിയ നയങ്ങള്‍ ജോലിയില്‍ മികച്ച പ്രാവീണ്യമുള്ള വിദേശികളെ രാജ്യത്ത് എത്തുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുകയാണ് ചെയ്യുന്നതെന്നും ഐ എം എഫ് വ്യക്തമാക്കി. അയര്‍ലണ്ടിലെ നിലവിലെ സ്ഥിതി പരിശോധിച്ചതിന് ശേഷം രാജ്യത്തെ ഇടനിലക്കാര്‍ വലിയ ബുദ്ധിമുട്ടിലാണെന്ന് ഇന്റര്‍നാഷണല്‍ ഫിസ്‌ക്കല്‍ ബോഡി മുന്നറിയിപ്പ് നല്‍കിയിരുന്നു.

രാജ്യത്തെ ടാക്‌സ് നിയമങ്ങള്‍ സ്ത്രീകളെ ജോലി സ്ഥലത്ത് പോലും ബാധിക്കുന്നുണ്ടെന്ന് കോര്‍ക്ക് യൂണിവേഴ്‌സിറ്റി കോളേജിലെ സൈക്കോളജിസ്റ്റ് ആയ നിമഹ് ഹോറിഗണ്‍ വ്യക്തമാക്കിയിരുന്നു. ഒരു സ്ത്രീയുടെ പുരുഷ പങ്കാളി 40,000 യൂറോയ്ക്ക് മുകളില്‍ വരുമാനമുള്ളയാളാണെങ്കില്‍ ആ സ്ത്രീക്ക് 25,000 യൂറോ വരെ മാത്രമേ വരുമാനം നേടാന്‍ കഴിയുകയുള്ളു എന്നാണ് തനിക്ക് തോന്നുന്നതെന്നും അവര്‍ പറഞ്ഞു.

70,000 യൂറോയും അതില്‍ കൂടുതലും വരുമാനമുള്ളവര്‍ക്ക് കൂടുതല്‍ നികുതി ചുമത്താന്‍ തീരുമാനിച്ചതായി നേരത്തെ അറിയിച്ചിരുന്നു. പേയ് ടാക്‌സ് ക്രഡിറ്റ് സ്വീകരിക്കുന്നത് നിര്‍ത്തലാക്കാനാണ് സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. പുതിയ വ്യവസ്ഥ 277,000 ല്‍ അധികം പേരെ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. പുതിയ നിയമം മാര്‍ജിനല്‍ ടാക്‌സ് നിരക്കില്‍ വന്‍ വര്‍ധയുണ്ടാക്കുമെന്ന മുന്നറിയിപ്പാണ്‌ നല്‍കിയിരിക്കുന്നത്.

-sk-

Share this news

Leave a Reply

%d bloggers like this: