ഫേസ്ബുക്ക് 4.5 ബില്യണ്‍ യൂറോ ടാക്‌സ് ബില്‍ അടക്കേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്

ഡബ്ലിന്‍: സോഷ്യല്‍ മീഡിയ രംഗത്തെ അതികായനായ ഫേസ്ബുക്ക് 4.5 ബില്യണ്‍ യൂറോ (അഞ്ച് ബില്യണ്‍ ഡോളര്‍) ടാക്‌സ് ബില്‍ അടക്കേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്. അയര്‍ലണ്ടില്‍ ഫേസ്ബുക്ക് നടത്തിയ പദ്ധതികളെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ഇത്രയും അധികം പണം ഫേസ്ബുക്ക് ടാക്‌സ് ബില്‍ അടക്കേണ്ടിവരുമെന്ന് കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് കമ്പനി അവരുടെ ക്വാട്ടേര്‍ലി റിസള്‍ട്ട് പുറത്തുവിട്ടിരുന്നത്.

കമ്പനിയുടെ 2008 മുതല്‍ 2013 വരെയുള്ള ടാക്‌സ് നിരക്കുകള്‍ യു എസിലെ ഇന്റേണല്‍ റവന്യൂ സര്‍വീസ് (ഐ ആര്‍ എസ്) പരിശോധിച്ചുവരികയാണ്. അടുത്തിടെ ഐ ആര്‍ എസില്‍ നിന്ന് ഒരു നോട്ടീസ് ലഭിച്ചതായും 2010 ടാക്‌സ് ഇയറിലെ പരിശോധനയുമായി ബന്ധപ്പെട്ട് വിദേശ സഹായികളുമായുള്ള ട്രാന്‍സ്ഫര്‍ ഓഫ് പ്രൈസിങിനെക്കുറിച്ചാണ് അന്വേഷിച്ചതെന്നും ഫേസ്ബുക്ക് പറഞ്ഞു.

2010 ടാക്‌സ് ഇയറിലെ കണക്കുകളെക്കുറിച്ച് മാത്രമാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നതെന്നും 2010ന് ശേഷമുള്ള ടാക്‌സ് ഇയറിലെ കണക്കുകള്‍ ആവശ്യപ്പെടുമെന്ന് നോട്ടീസില്‍ അറിയിച്ചിട്ടുണ്ടെന്നും അവര്‍ അറിയിച്ചു. മൂന്ന് മുതല്‍ അഞ്ച് ബില്യണ്‍ യൂറോ വരെടാക്‌സ് ബില്ലും അതിന്റെ പലിശയും പിഴയും അടക്കേണ്ടിവരുമെന്ന് നോട്ടീസില്‍ അറിയിച്ചിട്ടുണ്ടെന്നും അവര്‍ അറിയിച്ചു. യു എസിലാണ് ഫേസ്ബുക്കിന്റെ ആസ്ഥാനം. ഇതിന്റെ യൂറോപ്യന്‍ ഹെഡ്ക്വാട്ടേര്‍സ് അയര്‍ലണ്ടിലാണ് സ്ഥിതി ചെയ്യുന്നത്.

-sk-

Share this news

Leave a Reply

%d bloggers like this: