യു എസിലും സിക വൈറസ്: രാജ്യത്തിന് പുറത്തുപോകാത്തയാള്‍ക്ക് ആദ്യമായി രോഗം ബാധിച്ചു,കൊതുകില്‍ നിന്നാണ് രോഗം പടര്‍ന്നതെന്ന് റിപ്പോര്‍ട്ട്‌

ഫ്‌ളോറിഡ: രാജ്യത്തിന് പുറത്ത് യാത്ര ചെയ്തിട്ടില്ലാത്ത ഒരാള്‍ക്ക് ആദ്യമായി സിക വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു. യു എസില്‍ ഫ്‌ളോറിഡയിലാണ് ഇത്തരത്തില്‍ ഒരു കേസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് കൊതുക് രോഗം പടര്‍ത്താന്‍ തുടങ്ങിയിട്ടുണ്ടെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നതെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ സിക വൈറസ് പടര്‍ത്തുന്ന കൊതുകുകളെ രാജ്യത്ത് കണ്ടെത്തിയിട്ടില്ലെന്ന് റിസ്‌ക്ക് സ്‌കോട്ട് പറഞ്ഞു. എന്നാല്‍ മിയാമി പ്രദേശത്ത് കൊതുകില്‍ നിന്നാണ് രോകം പടര്‍ന്നിരിക്കുന്നതെന്ന വിശ്വാസത്തിലാണ് സര്‍ക്കാര്‍.

നാല് പേര്‍ക്കാണ് രാജ്യത്ത് ഇത്തരത്തില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒരു സ്ത്രീക്കും മൂന്ന് പുരുഷന്മാര്‍ക്കുമാണ് ഇത്തരത്തില്‍ രോഗം ബാധിച്ചിരിക്കുന്നത്. രാജ്യത്ത് സിക വൈറസ് ബാധിച്ച 1650 പേരാണ് ഉള്ളത്. ഇവര്‍ എല്ലാം തന്നെ രാജ്യത്തിന് പുറത്ത് പോയവരാണെന്നും എന്നാല്‍ ഇപ്പോള്‍ രോഗം ബാധിച്ചിരിക്കുന്ന നാല് പേരുടെ കാര്യം അങ്ങനെയല്ലെന്നും അധികൃതര്‍ അറിയിച്ചു.

രാജ്യത്ത് കൊതുകുകള്‍ വഴി രോഗം പടര്‍ന്നിരിക്കാനുള്ള സാധ്യതയാണ് പുതിയ കേസുകളില്‍ നിന്ന് തെളിയുന്നത്. തങ്ങള്‍ പരിശോധിച്ചുവരികയാണെന്നും ഒരു നിഗമനത്തിലെത്താന്‍ സാധിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. യൂറോപ്പില്‍ ആദ്യമായി സിക വൈറസ് ബാധയുള്ള കുഞ്ഞ് ജനിച്ചതായി നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു. മൈക്രോസെഫാലി ബാധിച്ച് യൂറോപ്പില്‍ ജനിക്കുന്ന ആദ്യത്തെ കുഞ്ഞാണിത്.

ലാറ്റിന്‍ അമേരിക്കയിലേക്ക് നടത്തിയ വിനോദയാത്രയ്ക്കിടെയിലാണ് കുഞ്ഞിന്റെ അമ്മയ്ക്ക് സിക വൈറസ് ബാധിച്ചിരുന്നത്. കുഞ്ഞുങ്ങളില്‍ മസ്തിഷ്‌കമരണം വരെ സംഭവിക്കാന്‍ സിക വൈറസ് കാരണമാകും. ബ്രസീലിലാണ് സിക വൈറസ് ആദ്യമായി കണ്ടെത്തിയത്. സാധാരണഗതിയില്‍ വലിയ അപകടകാരിയല്ലെങ്കിലും ഗര്‍ഭസ്ഥയിലുള്ള ശിശുക്കളെ ബാധിച്ചാല്‍ ഗുരുതര പ്രത്യാഘാതങ്ങളാണ് ഉണ്ടാവുക.

-sk-

Share this news

Leave a Reply

%d bloggers like this: