ജര്‍മ്മനിയില്‍ എന്ത് നടക്കുന്നു? മെര്‍ക്കലിനെതിരെ വന്‍ ജനാവലി ഒത്തുകൂടുന്നു

ബെര്‍ലിന്‍: ജര്‍മ്മന്‍ ചാന്‍സിലര്‍ എയ്ഞ്ചല മെര്‍ക്കല്‍ലിനെതിരെ വന്‍ പ്രതിഷേധം. മെര്‍ക്കല്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് ജനങ്ങളാണ് വാഷിങ്ടണ്‍ സ്വയറില്‍ ഒത്തുകൂടിയിരിക്കുന്നത്. കുടിയേറ്റ വിരുദ്ധ റാലിയുടെ ഭാഗമായാണ് ജനങ്ങള്‍ ഇവിടെ ഒത്തുകൂടിയിരിക്കുന്നത്. മെര്‍ക്കല്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ടുകണ്ടുള്ള ബാനറുകളുമായാണ് ഇവര്‍ റാലിയില്‍ പങ്കെടുക്കാനെത്തിയിരിക്കുന്നത്. #Merkelmussweg എന്ന ഹാഷ് ടാഗിലാണ് മെര്‍ക്കലിനെതിരെ പ്രതിഷേധം വ്യാപിക്കുന്നത്.

തലസ്ഥാനത്ത് ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് നടക്കുന്ന പ്രതിഷേധത്തില്‍ 5000 ല്‍ അധികം പേര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവരെ നിയന്ത്രിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് പോലീസ്. ജര്‍മ്മനിയിലെ കുടിയേറ്റ വിരുദ്ധ സംഘമാണ് റാലി ഒരുക്കിയിരിക്കുന്നത്. രാജ്യത്ത് അഭയാര്‍ത്ഥികളായെത്തിയവര്‍ രാജ്യത്തെ നടുക്കിയ ആക്രമണങ്ങള്‍ നടത്തിയ സാഹചര്യത്തിലാണ് ഇത്തരമൊരു റാലി സംഘടിപ്പിച്ചിരിക്കുന്നത്. അഭയാര്‍ത്ഥി നയത്തില്‍ മാറ്റംവരുത്തുന്നതിനാവശ്യമായ നടപടിയെടുക്കാന്‍ മെര്‍ക്കല്‍ വിസമ്മതിച്ചതിനെത്തുടര്‍ന്നാണ് പ്രതിഷേധം.

‘മെര്‍ക്കല്‍ ഗോ ഹോം’ എന്ന പോസ്റ്ററുകളുമായാണ് പ്രതിഷേധക്കാര്‍ അണിനിരന്നിരിക്കുന്നത്. കുടിയേറ്റ നിയമത്തില്‍ മാറ്റം വരുത്തണമെന്നും പുതിയ നയങ്ങളും ശക്തമായ സുരക്ഷാ പരിശോധനകളും കുടിയേറ്റ നിയമത്തില്‍ ഉള്‍പ്പെടുത്തണമെന്നുമാണ് പ്രതിഷേധത്തെ പിന്തുണയ്ക്കുന്നവരുടെ ആവശ്യം. സോഷ്യല്‍ മീഡിയ വഴി ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. പ്രതിഷേധം സമാധാനപരമായി സംഘടിപ്പിക്കാനാണ് ഉദ്യേശിക്കുന്നതെന്നും നമ്മള്‍ ഒന്നിച്ചാല്‍ ഈ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുമെന്നും സംഘാടകരിലൊരാള്‍ പറഞ്ഞു.

രാജ്യത്ത് ആക്രമണങ്ങള്‍ കൂടിവരുന്ന പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ അഭയാര്‍ത്ഥി നയം ശക്തിപ്പെടുത്തണമെന്ന് ജര്‍മ്മന്‍ ചാന്‍സിലര്‍ നേരത്തെ അറിയിച്ചിരുന്നു. തീവ്രവാദി ആക്രമണങ്ങളില്‍ രാജ്യത്തെ ജനങ്ങള്‍ അസ്വസ്ഥരാണെന്നും തീവ്രവാദി ആക്രമണങ്ങള്‍ നടത്തി രാജ്യത്തിന്റെ മൂല്യം നശിപ്പിക്കാന്‍ ഇസ്ലാമിക് സ്റ്റേറ്റിനെ അനുവദിക്കില്ലെന്നും മെര്‍ക്കല്‍ അറിയിച്ചിരുന്നു. രാജ്യത്ത് ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധി അഭയാര്‍ത്ഥി നയത്തില്‍ മാറ്റം വരുത്താന്‍ നിര്‍ബന്ധിതമാക്കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

കുറച്ച് ദിവസത്തിനുള്ളില്‍ നാല് ഭീകരാക്രമണങ്ങളാണ് രാജ്യത്ത് നടന്നിരുന്നത്. ഇവയില്‍ ബാവറിയയില്‍ തീവണ്ടിയില്‍ നടന്ന മഴു ആക്രമണവും ആന്‍സ്ബാക്കില്‍ നടത്ത ചാവേറാക്രമണവും നടത്തിയിരുന്നത് രാജ്യത്ത് അഭയാര്‍ത്ഥികളായെത്തിയവരായിരുന്നു. കഴിഞ്ഞ വര്‍ഷത്തിനുള്ളില്‍ ഒരു മില്യണ്‍ അഭയാര്‍ത്ഥികള്‍ ജര്‍മ്മനിയില്‍ എത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

-sk-

Share this news

Leave a Reply

%d bloggers like this: