സ്‌കൈപ്പ് വഴി ലൈവ് ആത്മഹത്യ: പുതിയ തെലുങ്ക് ചിത്രത്തിന്റെ പ്രമോഷന്‍ വീഡിയോ

പ്രണയ ബന്ധം തകര്‍ന്ന യുവാവ് വീഡിയോ ചാറ്റിനിടെ ലൈവ് ആയി ആത്മഹത്യ ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വാറലായിരുന്നു. എന്നാല്‍ ഈ വീഡിയോ യഥാര്‍ഥമല്ലെന്ന് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നു. നരേഷ് എന്ന യുവാവും നിത്യ ചക്രവര്‍ത്തി എന്ന യുവതിയുമാണ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. പ്രണയം അവസാനിപ്പിക്കാം എന്നു യുവതി പറയുമ്പോള്‍ അതില്‍ മനം നൊന്ത് യുവാവ് കെട്ടിടത്തിനു മുകളില്‍ നിന്നു ചാടി ആത്മഹത്യ ചെയ്യുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്. വെറുതെ തയാറാക്കിയതായിരുന്നില്ല ഈ വീഡിയോ. ഉടന്‍ പുറത്തിറങ്ങുന്ന തെലുങ്ക് ചിത്രമായ വിഷ് യു ഹാപ്പി ബ്രേക്ക് അപ്പ് എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ വീഡിയോ ആണേ്രത ഇത്.

https://youtu.be/uosn8cpL6d0

വീഡിയോ വ്യാജമാണെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ക്രെഡിറ്റോ മറ്റു വിവരങ്ങളോ നല്‍കാതെ വിഡിയോ മാത്രം പുറത്തുവിട്ടു ബുദ്ധിപരമായ നീക്കമാണ് അണിയറപ്രവര്‍ത്തകര്‍ ചെയ്തിരിക്കുന്നത്. എന്തായാലും ലൈവ് സൂയിസൈഡ് വിഡിയോ യഥാര്‍ഥം ആണെന്നുകരുതി കണ്ണുമടച്ചു വിശ്വസിച്ചവരെല്ലാം ഇളിഭ്യരായിരിക്കുകയാണ്.

-എജെ-

Share this news

Leave a Reply

%d bloggers like this: