വാട്ട്‌സ് ആപ്പ് സന്ദേശങ്ങള്‍ മാഞ്ഞുപോകില്ല; ഡിലീറ്റ് ചെയ്ത വാട്ട്‌സ് ആപ്പ് മെസേജുകള്‍ വീണ്ടും വായിക്കാനാകും

വാട്ട്‌സ് ആപ്പിലെ മെസേജുകള്‍ ഡിലീറ്റ് ചെയ്താലും ഡിലീറ്റാകില്ലെന്ന് വിദഗ്ധര്‍. ആപ്പിള്‍ ഫോണുകളില്‍ എല്ലാ ചാറ്റുകളുടെയും ഒരു ഫൊറെന്‍സിക് ട്രേസ് സൂക്ഷിക്കപ്പെടുന്നുണ്ട്. മെസേജുകള്‍ ഡിലീറ്റ് ചെയ്താലോ ആര്‍ക്കൈവ് ചെയ്താലോ അവ വീണ്ടെടുക്കാനും വായിക്കാനുമാകുമെന്ന് സുരക്ഷാ ഗവേഷകനായ ജൊനാഥന്‍ സിയാര്‍സ്‌കി പറയുന്നു. മെസേജുകള്‍ ഡിലീറ്റ് ചെയ്യുമ്പോള്‍ ഫോണില്‍ നിന്ന് അവ അപ്രത്യക്ഷമാകുന്നുണ്ടെങ്കിലും അതിന്റെ ഒരു ട്രേസ് ഫോണില്‍ അവശേഷിക്കും.

ഫോണ്‍ ആക്‌സസ് ചെയ്യാന്‍ കഴിയുന്ന ആര്‍ക്കും ആ മെസേജുകള്‍ വീണ്ടും പുനസൃഷ്ടിക്കാനുമാകും. അടുത്തിടെ മെസേജുകളുടെ സുരക്ഷയ്ക്കും സ്വകാര്യത കാത്തുസൂക്ഷിക്കുന്നതിനുമായി അടുത്തിടെ വാട്ട്‌സ് ആപ്പ് എന്‍ഡു ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എന്ന ഫീച്ചര്‍ അവതരിപ്പിച്ചിരുന്നു. ഫോണില്‍ നിന്ന് ചാറ്റ് മെസേജുകള്‍ ഡിലീറ്റ് ആകുന്നതോടെ മെസേജുകള്‍ എന്നന്നേക്കുമായി മാഞ്ഞുപോകും എന്നാണ് വാട്ട്‌സ് ആപ്പ് ഉപഭോക്താക്കളുടെ ധാരണ. ഈ ധാരണയാണ് ഇപ്പോള്‍ തെറ്റാണെന്ന് തെളിഞ്ഞിരിക്കുന്നത്. പൊലീസിനോ മറ്റുള്ളവര്‍ക്കോ ഈ മെസേജുകള്‍ വീണ്ടെടുക്കാനാകുമെന്നതാണ് സത്യം. എന്നാല്‍ ഇങ്ങനെ ഡേറ്റ സൂക്ഷിക്കുന്നതില്‍ പ്രത്യേകിച്ച് അപകടമൊന്നുമില്ല.

പക്ഷേ മറ്റുള്ളവര്‍ക്ക് ഈ ഡേറ്റ ആക്‌സസ് ചെയ്യാന്‍ കഴിയുമെന്നത് സ്വകാര്യതയ്ക്ക് ഭീഷണിയാണെന്ന് ജൊനാഥന്‍ പറയുന്നു. ഐഫോണിലും ഐപാഡിലും രഹസ്യ കോഡുകള്‍ വഴിയാണ് സന്ദേശങ്ങള്‍ സൂക്ഷിക്കുന്നത്. എന്‍ഡു എന്‍ഡ് എന്‍ക്രിപ്ഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് ഒരു ഫോണില്‍ നിന്ന് മറ്റൊരു ഫോണിലേക്ക് സന്ദേശമയയ്ക്കുമ്പോള്‍ അതില്‍ മറ്റാര്‍ക്കും ഇടപെടാനോ വായിക്കാനോ കഴിയാതിരിക്കുന്നതിനു വേണ്ടിയാണ്. ഡിലീറ്റ് ചെയ്ത മെസേജുകള്‍ ഓട്ടോമാറ്റിക്കായി ഐക്ലൗഡില്‍ സ്‌റ്റോര്‍ ചെയ്യും. ഇത് രഹസ്യ കോഡിലല്ലാത്തതിനാല്‍ ആര്‍ക്കും വായിക്കാനാകും.

-എജെ-

Share this news

Leave a Reply

%d bloggers like this: