മഞ്ഞപ്പനി യൂറോപ്പിലേക്കും അമേരിക്കയിലേക്കും പടരാനുള്ള സാധ്യത ഏറെയെന്ന് മുന്നറിയിപ്പ്

ഡബ്ലിന്‍: മാരകമായ മഞ്ഞപ്പനി അമേരിക്കയിലേക്കും യൂറോപ്പിലേക്കും വ്യാപിക്കമെന്ന് മുന്നറിയിപ്പ്. ആഫ്രിക്കന്‍ രാജ്യങ്ങളിലും ചൈനയിലുമാണ് രോഗം നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. മഞ്ഞപ്പനി വൈറസ് അമേരിക്കന്‍ നാടുകളിലേക്കും യൂറോപ്പിലേക്കും പടര്‍ന്ന് പിടിക്കുമെന്ന മുന്നറിയിപ്പാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ചെവി, കണ്ണ്, മൂക്ക് എന്നിവിടങ്ങളില്‍ നിന്നുള്ള രക്തശ്രാവം, അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലാവല്‍, മഞ്ഞപ്പിത്തം തുടങ്ങിയവയാണ് രോഗ ലക്ഷണങ്ങള്‍.

ഭൂരിഭാഗം കേസുകളിലും രോഗം മരണത്തിന് വരെ കാരണമാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. രോഗത്തിനെതിരെ കുത്തിവെയ്പ്പ് എടുക്കാത്തവരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കില്ലെന്ന തീരുമാനത്തിലാണ് നിരവധി ആഫ്രിക്കന്‍ രാജ്യങ്ങള്‍. ഈ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമ്പോഴും ആയിരക്കണക്കിന് കേസുകളാണ് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോങില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. അങ്കോലയില്‍ നിന്നാണ് കോംഗോങിലേക്ക് രോഗം പടര്‍ന്നിരിക്കുന്നത്.

സിക വൈറസും ഡെങ്കിയും പോലെ തന്നെ  ഈഡീസ് കൊതുക് വഴിയാണ് രോഗം പകരുന്നത്. ഈ വിഭാഗത്തിലുള്ള കൊതുകുകള്‍ യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും ഏറെയുള്ളതിനാല്‍ ഇവിടങ്ങള്‍ രോഗം പടരാനുള്ള സാധ്യത ഏറെയാണെന്നും ചാരിറ്റിയുടെ മുന്നറിയിപ്പില്‍ പറയുന്നു.

-sk-

Share this news

Leave a Reply

%d bloggers like this: