കാലിഫോര്‍ണിയയില്‍ തീപിടുത്തം, 82,000 ല്‍ അധികം പേരെ രക്ഷപ്പെടുത്തി, പ്രദേശത്ത് അടിയന്തരാവസ്ഥ

കാലിഫോര്‍ണിയ: കാലിഫോര്‍ണിയയിലുണ്ടായ വന്‍ അഗ്നി ബാധയില്‍ നിന്നും 82,000 ല്‍ അധികം പേരെ രക്ഷാ പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. കിഴക്കന്‍ ലോസ് ഏഞ്ചലസിലാണ് തീപിടുത്തമുണ്ടായത്. കഴിഞ്ഞ ദിവസമാണ് തീപിടുത്തമുണ്ടായത്. കലിഫോര്‍ണിയ ഗവര്‍ണര്‍ പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. 34,500 കെട്ടിടങ്ങളാണ് നിലവില്‍ തീപിടുത്ത ഭീഷണി നേരിടുന്നതെന്നാണ് റിപ്പോര്‍ട്ട്. പ്രാദേശിക മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ലോസ്ഏഞ്ചലസിന് കിഴക്ക് ഭാഗത്തുള്ള 100 കിലോമീറ്റര്‍ പ്രദേശത്താണ് ഗവര്‍ണര്‍ ജെറി ബ്രൗണ്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. തീ ശക്തമായി വ്യാപിച്ചുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ബ്ലൂ കട്ട് ഫയര്‍ എന്നാണ് ഈ തീപിടുത്തം അറിയപ്പെടുന്നത്. കഴിഞ്ഞ ദിവസം ആരംഭിച്ച തീപിടുത്തം ഇതിനോടകം തന്നെ 9,000 ഏക്കര്‍ സ്ഥലത്ത് തീ വ്യാപിച്ചുകഴിഞ്ഞതായാണ് റിപ്പോകര്‍ട്ട്. പൊതുജനങ്ങളുടെ സുരക്ഷയ്ക്കും ഗതാഗതത്തിനും കെട്ടിടങ്ങള്‍ക്കും തീ വലിയ ഭീഷണിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇനിയും 82,640 പേരെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വരുമെന്ന മുന്നറിയിപ്പാണ് ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. കാലിഫോര്‍ണിയയില്‍ ഇത് തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് ശക്തമായ വരള്‍ച്ചയും തീക്കാറ്റും അനുഭവപ്പെടുന്നത്. രണ്ട് രക്ഷാ പ്രവര്‍ത്തകര്‍ക്ക് രക്ഷാ പ്രവര്‍ത്തനത്തിനിടെ മാരകമായി പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. 700 ല്‍ അധികം രക്ഷാപ്രവര്‍ത്തകരാണ് സംഭവസ്ഥലത്ത് നിലവിലുള്ളത്.

-sk-

Share this news

Leave a Reply

%d bloggers like this: