ഹോസ്പിറ്റാലിറ്റി മേഖലയില്‍ 2011 മുതല്‍ സൃഷ്ടിച്ചത് 45,000 ഒഴിവുകള്‍

ഡബ്ലിന്‍: രാജ്യത്തെ ഹോസ്പിറ്റാലിറ്റി മേഖലയില്‍ 2011 മുതല്‍ സൃഷ്ടിച്ചത് 45,000 ഒഴിവുകളാണെന്ന് റിപ്പോര്‍ട്ട്. 2011 ല്‍ 9% വാറ്റ് നിരക്ക് നിലവില്‍ വരുത്തിയതിനെത്തുടര്‍ന്നാണ് ഈ രംഗത്ത് ഇത്രയധികം ഒഴിവുകള്‍ ഉണ്ടാകാന്‍ കാണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നേരിട്ടുള്ള തൊഴില്‍ രംഗത്ത് ഹോസ്പിറ്റാലിറ്റി മേഖലയില്‍ 31,000 ഒഴിവുകളും നേരിട്ടല്ലാതെയുള്ള 14,000 ഒഴിവുകളുമാണ് സൃഷ്ടിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഇന്ന് രാവിലെയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

റെഡ്യൂസ്ഡ് റേയ്റ്റാണ് ഇത്രയും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടാന്‍ പ്രധാന കാരണമെന്നാണ് അയര്‍ലണ്ട് റസ്റ്ററന്റ് അസോസിഷന്‍ അറിയിച്ചിരിക്കുന്നത്. ഇപ്പോള്‍ വാറ്റ് നിരക്കില്‍ മാറ്റം വരുത്തരുതെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ആഡ്രിയാന്‍ കമ്മിന്‍സ് അറിയിച്ചു. അഞ്ച് വര്‍ഷക്കാലമായി ഉള്‍പ്രദേശങ്ങളിലായിരുന്നു ബിസിനസെന്നും വാറ്റ് നിരക്കില്‍ മാറ്റം വരുത്തേണ്ട സമയം ഇതല്ല എന്നുമാണ് സര്‍ക്കാറിന് മുന്നില്‍ വെയ്ക്കാനുള്ള നിര്‍ദേശമെന്നും അദ്ദേഹം പറഞ്ഞു.

-sk-

Share this news

Leave a Reply

%d bloggers like this: