വിവാദ പ്രസ്താവനയില്‍ ട്രംപ് ഖേദം പ്രകടിപ്പിച്ചു

കരോലിന: വിവാദ പ്രസ്താവനയില്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് ഖേദം പ്രകടിപ്പിച്ചു. വിശ്വസിച്ചാലും ഇല്ലെങ്കിലും പ്രസ്താവനയില്‍ താന്‍ മാപ്പ് പറയുന്നുവെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ഇറാഖില്‍ കൊല്ലപ്പെട്ട യു എസ് സൈനികന്‍ ഹ്യൂമയൂണ്‍ ഖാന്റെ മാതാവിനെ പരിഹസിച്ചുകൊണ്ടുള്ള ട്രംപിന്റെ പ്രസ്താവനയായിരുന്നു വിവാദമായിരുന്നത്. തെരഞ്ഞെടുപ്പ് ചൂടും പ്രസംഗത്തിന്റെ ആവേശവും കൂടിയായപ്പോള്‍ പല വിഷയങ്ങളും പറഞ്ഞിട്ടുണ്ടാകാമെന്നും ശരിയായ കാര്യമല്ല നിങ്ങള്‍ മനസിലാക്കിയതെന്നും ട്രംപ് പറഞ്ഞു.

നോര്‍ത്ത് കരോലിനയില്‍ നടന്ന റാലിക്കിടെയായിരുന്നു ട്രംപിന്റെ ഖേദ പ്രകടനം. തന്റെ പ്രസ്താവനയില്‍ ആര്‍ക്കെങ്കിലും വേദനിച്ചിട്ടുണ്ടെങ്കില്‍ താന്‍ ഖേദിക്കുന്നതായും ട്രംപ് അറിയിച്ചു. തന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന് പുതിയ മാനേജറെയും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറെയും ട്രംപ് കഴിഞ്ഞ ദിവസം നിയമിച്ചിരുന്നു. ഇതിന് ശേഷം നടത്തിയ ആദ്യ പ്രസംഗത്തിലായിരുന്നു ട്രംപിന്റെ ഖേദ പ്രകടനം.

ഇറാഖില്‍ കൊല്ലപ്പെട്ട യു എസ് സൈനികന്‍ ഹ്യൂമയൂണ്‍ ഖാന്റെ മാതാവിനെ പരിഹസിച്ചുള്ള ട്രംപിന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനമായിരുന്നു ഉയര്‍ന്നിരുന്നത്. ഇതിനെത്തുടര്‍ന്ന് അഭിപ്രായം സര്‍വേകളില്‍ ട്രംപ് പിന്നിലാവുകയും ചെയ്തിരുന്നു.. ഇതോടെയാണ് പ്രചാരണ വിഭാഗത്തില്‍ മാറ്റം വരുത്താനും ഖേദപ്രകടനം നടത്താനും ട്രംപ് തയ്യാറായത്.

-sk-

Share this news

Leave a Reply

%d bloggers like this: