നിക്ഷേപത്തിന് ചാര്‍ജ്ജ് നല്‍കണമെന്ന നിര്‍ദേശവുമായി ബാങ്ക് ഓഫ് അയര്‍ലണ്ട്

ഡബ്ലിന്‍: ബാങ്കില്‍ നിക്ഷേപം നടത്തുന്നതിനും ചാര്‍ജ്ജ് നല്‍കണമെന്ന നിര്‍ദേശവുമായാണ് ബാങ്ക് ഓഫ് അയര്‍ലണ്ട് അധികൃതര്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ഒക്ടോബര്‍ മുതല്‍ പുതിയ നിയമം നിലവില്‍ വരുത്താനാണ് അധികൃതര്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. 10 മില്യണ്‍ യൂറോയോ അതില്‍ കൂടുതലോ നിക്ഷേപമുള്ളവരില്‍ നിന്നും 0.1%  നെഗറ്റീവ് ഇന്ററസ്റ്റ് ഈടാക്കാനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.

റോയല്‍ ബാങ്ക് ഓഫ് സ്‌കോട്ടിലന്റിന്റെ ഉടമസ്ഥതയിലുള്ള ഉല്‍സ്റ്റര്‍ ബാങ്ക് രാജ്യത്ത് ചില അക്കൗണ്ടുകള്‍ക്ക് നേരത്തെ തന്നെ നെഗറ്റീവ് ഇന്ററസ്റ്റ് ഈടാക്കിയിരുന്നു. എന്നാല്‍ ഇത്തരത്തില്‍ നെഗറ്റീവ് ഇന്ററസ്റ്റ് ഈടാക്കാന്‍ യാതൊരു പദ്ധതിയുമില്ലെന്നാണ് എ ഐ ബിയും ടി എസ് ബിയും അറിയിച്ചിരിക്കുന്നത്. ഇതേ നിയമം ജര്‍മ്മനി, സ്വിറ്റ്‌സര്‍ലന്റ്, സ്‌കാന്റിനേവിയ, ജപ്പാന്‍ എന്നിവിടങ്ങളിലും ഇതേ നയം നടപ്പിലാക്കാനാണ് ബാങ്ക് ഓഫ് അയര്‍ലണ്ട് തീരുമാനിച്ചിരിക്കുന്നത്.

ഇനി മുതല്‍ ഒരാള്‍ ബാങ്ക് ഓഫ് അയര്‍ലണ്ടില്‍ 10 മില്യണ്‍ യൂറോയുടെ നിക്ഷേപം നടത്തുമ്പോള്‍ സേവിങ് ചാര്‍ജ്ജായി ഓരോ വര്‍ഷവും 10,000 യൂറോ വീതം നല്‍കേണ്ടിവരുമെന്നാണ് കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. കുറഞ്ഞ കാലയളവിലേക്കുള്ള വലിയ നിക്ഷേപങ്ങള്‍ക്ക് ഇ സി ബി കഴിഞ്ഞ മാര്‍ച്ച് മുതല്‍ 0.4% നെഗറ്റീവ് ഇന്ററസ്റ്റ് ഏര്‍പ്പെടുത്തിയിരുന്നു.

-sk-

Share this news

Leave a Reply

%d bloggers like this: