രാജ്യത്ത് കനത്ത മഴ, ഇടിക്കും വെള്ളപ്പൊക്കത്തിനും സാധ്യത

ഡബ്ലിന്‍: രാജ്യത്തിന്റെ പല ഭാഗങ്ങളിലും കനത്ത മഴയാണ് ഇന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇന്ന് രാത്രിയിലും ഇതേ കാലവസ്ഥ തന്നെ തുടരുമെന്നാണ് റിപ്പോര്‍ട്ട്. മഴയ്ക്ക് പുറമെ ഇടിയും വെള്ളപ്പൊക്കവും ഉണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെ ഇന്നത്തെ ഉയര്‍ന്ന താപനില 16 ഡിഗ്രി മുതല്‍ 19 ഡിഗ്രിവരെയായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസം വൈകുന്നേരം മുതല്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു.

മാത്രമല്ല യെല്ലോ വിന്റ് മുന്നറിയിപ്പ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.  രാജ്യത്തിന്റെ തെക്കന്‍ പ്രദേശങ്ങളിലാവും കാറ്റ് ശക്തമാവുകയെന്നും വടക്കന്‍ പ്രദേശങ്ങളില്‍ കാറ്റിന്റെ ശക്തി താരതമ്യേന കുറവായിരിക്കുമെന്നുമാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഇന്ന് രാത്രിയും കാറ്റും മഴയും തുടരുമെന്നും 11 ഡിഗ്രി മുതല്‍ 14 ഡിഗ്രിവരെയുള്ള താപനിലയാവും രാജ്യത്ത് രാത്രിയില്‍ ലഭ്യമാവുകയെന്നും അധികൃതര്‍ അറിയിച്ചു.

ഞായറാഴ്ച രാവിലെ രാജ്യത്ത് വരണ്ട കാലവസ്ഥയായിരിക്കുമെന്നും ചെറിയ ചാറ്റല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കനത്ത മഴയെത്തുടര്‍ന്ന്  വെള്ളം കയറിയതിനാല്‍ ഡബ്ലിനിലെ മൂന്ന് പ്രധാനപ്പെട്ട ബീച്ചുകളില്‍ നീന്തലിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.  ഡോളിമൗണ്ട് സ്ട്രാന്‍ഡ്, സാന്‍ഡിമൗണ്ട് സ്ട്രാന്‍ഡ്, മെറിയോണ്‍ സ്ട്രാന്‍ഡ് എന്നിവിടങ്ങളിലാണ് നിരോധനം. ബുധനാഴ്ചയുണ്ടായ കനത്ത മഴയെത്തുടര്‍ന്നാണ് വെള്ളം കയറിയത്.

-sk-

Share this news

Leave a Reply

%d bloggers like this: