തമന്ന ദിലീപിനൊപ്പം മലയാളത്തിലേക്ക്

തെന്നിന്ത്യന്‍ സുന്ദരി തമന്ന മലയാളത്തിലേക്ക്. ദിലീപ് ചിത്രം കമ്മാരസംഭവത്തിലൂടെയാണ് തമന്ന മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്.

പരസ്യ ചിത്ര സംവിധായകനായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് മുരളി ഗോപിയാണ്. 90 വയസ്സുകാരനായാണ് ദിലീപ് ചിത്ത്രതിലെത്തുന്നത്.

ചിത്രത്തില്‍ അഭിനയിക്കാനുള്ള കരാര്‍ തമന്ന വൈകാതെ ഒപ്പു വെക്കും. കഥകേട്ടപ്പോള്‍ തന്നെ അഭിനയിക്കാന്‍ തമന്ന തയ്യാറാവുകായിരുന്നു. ചിത്രത്തിലെ തമന്നയുടെ സംഭാഷണങ്ങള്‍ തമന്നയുടെ ശബ്ദത്തില്‍തന്നെ ഡബ്ബ് ചെയ്യിക്കണമെന്നും അണിയറയില്‍ ആലോചനയുണ്ട്.

മായാമോഹിനിയ്ക്ക് ശേഷം വ്യത്യസ്ത വേഷത്തില്‍ ദിലീപ് എത്തുന്ന ചിത്രംകൂടിയാണ് കമ്മാരസംഭവം.

Share this news

Leave a Reply

%d bloggers like this: