മനുഷ്യകടത്ത്…യൂറോപില്‍ നിന്നുള്ള ഇരകള്‍ക്ക് വേണ്ടത്ര പരിരക്ഷ ലഭിക്കുന്നില്ലെന്ന് പരാതി

ഡബ്ലിന്‍: ഐറിഷ് നിയമം യൂറോപില്‍ നിന്ന് മനുഷ്യകടത്തിന് വിധേയമാകുന്നവര്‍ക്ക് നിയമപരമായി സംരക്ഷണം നല്‍കുന്നത് കുറവെന്ന് വിമര്‍ശനം. ഐറിഷ് റഫ്യൂജി കൗണ്‍സില്‍ നിന്നുള്ള നിയമ വിദഗ്ദ്ധര്‍ ചൂണ്ടികാണിക്കുന്നതാണിത്. യൂറോപിന് പുറത്തുള്ളവര്‍ മനുഷ്യകടത്തിന് വിധേയമായാല്‍ സംരക്ഷണം ലഭിക്കുന്നതിന് നിലവിലെ നിയമം ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് ആറ് പേരെ മനുഷ്യകടത്തുമായി ബന്ധപ്പെട്ട് പിടികൂടിയിരുന്നത്. കിഴക്കന്‍ യൂറോപില്‍ നിന്നുള്ള ഒരു കുടുംബമാണ് ഗാര്‍ഡയ്ക്ക് ഇത് സംബന്ധിച്ച് സൂചന നല്‍കിയത്. 20 പേരെ ഒരു വീട്ടില്‍ പൂട്ടിയിട്ടിരുന്നതായാണ് റിപ്പോര്‍ട്ടുള്ളത്.

വിവിധ കാരണങ്ങളാല്‍ മനുഷ്യകടത്തിന് ആളുകള്‍ വിധേയമാകാമെന്ന് ചൂണ്ടികാണിക്കുന്നുണ്ട്. തൊഴില്‍ ചൂഷണം, ലൈംഗിക ചൂഷണം, മറ്റ് പല കാരണങ്ങള്‍ എന്നിവയാല്‍ പലരും പെട്ട് പോകാവുന്നതാണ്.ആഫ്രിക്കയില്‍ നിന്ന് അയര്‍ലന്‍ഡിലേക്ക് മനുഷ്യകടത്ത് നടക്കുന്നതായാണ് പൊതുവെയുള്ള വിലയിരുത്തല്‍ എന്നാല്‍ ഇത് സത്യസന്ധമായ വസ്തുതയല്ല. ഐറിഷ് നിയമമെന്നത് മനുഷ്യകടത്തിന് വലിയനിര്‍വചനങ്ങള്‍ നല്‍കുന്നതാണ് അത് കൊണ്ട് തന്നെ സാങ്കേതികമായി ഒരു വീടിനുള്ളില്‍ തന്നെ മനുഷ്യകടത്ത് നടക്കുന്നതായി പരിഗണിക്കാന്‍ കഴിയും.

എത്രമാത്രം സംഭവങ്ങള്‍ നടക്കുന്നുണ്ടെന്ന് പുറത്ത് കൊണ്ടുവരാനാണ് നിയമം ശ്രമിക്കുന്നത്. വളരെ സാധാരണമായ സാഹചര്യത്തില്‍ വരെ മനുഷ്യകടത്ത് നടക്കാവുന്നതാണെന്നാണ് നിയമം കണക്കാക്കുന്നത്. ഐറിഷ് നിയമം മനുഷ്യകടത്ത് നടത്തുന്നവരെ കര്‍ശനമായാണ് നേരിടുന്നത് എന്നാല്‍ ഇരകളാകുന്നവര്‍ക്ക് വേണ്ടത്ര പരിഗണ ലഭിക്കാറില്ല. യൂറോപില്‍ നിന്നുള്ളവര്‍ ഇരകളാകുന്നതോടെ നിയമപരമായ സുരക്ഷ ലഭിക്കുന്നത് കുറവായിരിക്കും. അന്വേഷണഘട്ടങ്ങളില്‍ സഹകരണം നടക്കുമെങ്കിലും അഭയാര്‍ത്ഥിയോ മറ്റോ ആയി മാറുന്നതിന് സാധിക്കില്ല. ആഫ്രിക്കയില്‍ നിന്നും മറ്റുമാണ് മനുഷ്യകടത്തിന് വിധേയമാകുന്നതെങ്കില്‍ ഇവര്‍ക്ക് ഇരകളെന്ന നിലയില്‍ ഗാര്‍ഡയ്ക്ക് അപേക്ഷ നല്‍കാവുന്നതാണ്. ഇത് പ്രകാരം സംരക്ഷണം ലഭിക്കും. സുപ്രണ്ടിന്‍റെ റാങ്കില്‍ കുറയാത്ത ഗാര്ഡയ്ക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാം. ഇരയാക്കപ്പെട്ടതിന്‍റെ ആഘാതം മാറുന്നതിന് വേണ്ടി സമയം അനുവദിക്കാറുണ്ട്.

എന്നാലിത് യൂറോപ്യന്‍ യൂണിയന്‍ ഇതര പൗരന്മാര്‍ക്ക് മാത്രമേ ലഭ്യമാകൂ. ഈ പരിരക്ഷ ഐറിഷ് ഇരകള്‍ക്കും യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ക്കം ലഭിക്കുന്നതിന് സൗകര്യം വേണമൊന്നാണ് ചൂണ്ടികാണിക്കുന്നത്.

എസ്

Share this news

Leave a Reply

%d bloggers like this: