പിന്‍വലിക്കാന്‍ കഴിയാത്ത തീരുമാനമാണ് ബ്രക്‌സിറ്റെന്ന് ആഞ്ചല മെര്‍ക്കല്‍

ബെര്‍ലിന്‍: പിന്‍വലിക്കാന്‍ കഴിയാത്ത തീരുമാനമാണ് ബ്രക്‌സിറ്റെന്ന് ജര്‍മ്മന്‍ ചാന്‍സിലര്‍ ആഞ്ചല മെര്‍ക്കല്‍. ഇരു രാജ്യങ്ങളുടെയും താല്‍പര്യത്തെയും പിന്തുണയ്ക്കുന്ന കരാറിനെക്കുറിച്ചുള്ള ചര്‍ച്ചയാണ് ബ്രിട്ടണ്‍ മുന്നോട്ട് വെയ്ക്കുന്നതെന്നും അവര്‍ അറിയിച്ചു. ബ്രിട്ടണ്‍ പുറത്തുപോകുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിക്കാനിരിക്കുന്നതെയുള്ളുവെന്നും അവര്‍ പറഞ്ഞു.

ഇപ്പോള്‍ തങ്ങളുടെ താല്‍പര്യങ്ങളുടെ അടിസ്ഥാനത്തിലാണ് തങ്ങള്‍ ചര്‍ച്ച നടത്തുന്നതെന്നും അവര്‍ വ്യക്തമാക്കി. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടാലും ജര്‍മനിയുമായി തുടരേണ്ടുന്ന ബന്ധം സംബന്ധിച്ച് ചര്‍ച്ചകള്‍ ആരംഭിക്കാന്‍ സമയമായെന്നും അവര്‍ പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്.

ജൂണ്‍ 23നാണ് ബ്രക്‌സിറ്റിനെ അനുകൂലിച്ചുള്ള ഹിതപരിശോധന ഫലം പുറത്തുവന്നിരുന്നത്. എങ്കിലും യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോകുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ഇതുവരെ ആരംഭിച്ചിരുന്നില്ല. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് ഇക്കാര്യത്തില്‍ തിരക്കിട്ട നീക്കങ്ങള്‍ തുടങ്ങിയിട്ടില്ല. ബ്രെക്‌സിറ്റിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ വലിയ ആശങ്കയാണ് നിലനില്‍ക്കുന്നത്.

-sk-

Share this news

Leave a Reply

%d bloggers like this: